നടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു

പ്രശസ്ത സിനിമാസീരിയല്‍ താരം രവി വള്ളത്തോള്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1987ല്‍ പുറത്തിറങ്ങിയ സ്വാതിതിരുന്നാളിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തെത്തിയത്. അതിന്‌ശേഷം മതിലുകള്‍, കോട്ടയം കഞ്ഞച്ചന്‍, ഗോഡ്ഫാദര്‍, വിഷ്ണുലോകം, സര്‍ഗം, കമ്മീഷണര്‍ എന്നിങ്ങനെ അന്‍പതോളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അഭിനേതാവായാണ് കൂടുതല്‍ അറിയപ്പെട്ടിരുന്നെങ്കിലും നല്ലൊരു എഴുത്തുകാരന്‍ കൂടിയായിരുന്നു അദ്ദേഹം. ഗാനരചന നിര്‍ഹിച്ചാണ് സിനിമയിലേക്ക് ചുവടെടുത്ത് വെക്കുന്നത്.

1976-ല്‍ മധുരം തിരുമധുരം എന്ന ചിത്രത്തിന് വേണ്ടി ‘താഴ്വരയില്‍ മഞ്ഞുപെയ്തു’ എന്ന ഗാനം എഴുതിയാണ് രവി വള്ളത്തോള്‍ സിനിമയിലെത്തുന്നത്. 1986-ല്‍ ഇറങ്ങിയ രേവതിക്കൊരു പാവക്കുട്ടി എന്ന ചിത്രത്തിലൂടെ കഥാകൃത്തുമായി. 1986-ല്‍ ദൂരദര്‍നില്‍ സംപ്രേഷണം ചെയ്ത ‘വൈതരണി’ എന്ന സീരിയലിലൂടെയാണ് രവി വള്ളത്തോളിന്റെ ആദ്യ സീരിയല്‍. അദ്ദേഹത്തിന്റെ അച്ഛന്‍ ടി.എന്‍. ഗോപിനാഥന്‍ നായരുടെയായിരുന്നു സീരിയലിന്റെ തിരക്കഥ. തുടര്‍ന്ന് ഏതാണ്ട് നൂറോളം സീരിയലുകളില്‍ രവി വള്ളത്തോള്‍ അഭിനയിച്ചു

ഭാര്യ: ഗീതലക്ഷ്മി. മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ മരുമകനാണ്. ദൂരദര്‍ശന്റെ പ്രതാപകാലത്ത് സീരിയല്‍ രംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്നു. ടി എന്‍ ഗോപിനാഥന്‍ നായരുടെ മൂന്ന് മക്കളില്‍ മൂത്തവനായി ജനിച്ച രവിയുടെ വിദ്യാഭ്യാസമെല്ലാം തിരുവനന്തപുരത്തായിരുന്നു. ശിശുവിഹാര്‍ മോഡല്‍ ഹൈസ്‌കൂളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. മാര്‍ ഇവാനിയോസ് കോളജില്‍ നിന്നും ഡിഗ്രി കഴിഞ്ഞ രവി വള്ളത്തോള്‍, കാര്യവട്ടം കേരള യൂണിവേഴ്സിറ്റിയില്‍ നിന്നും പിജിയും കഴിഞ്ഞു.

Vinkmag ad

Read Previous

ഗുജറാത്തിനെ വലച്ച് കോവിഡ് മഹാമാരി; ഒറ്റ ദിവസം 191 പേർക്ക് രോഗബാധ

Read Next

മൃതദേഹം ഉപേക്ഷിച്ച് അടുത്ത ബന്ധുക്കൾ; അന്ത്യകർമ്മങ്ങൾ ഏറ്റെടുത്ത് പോപ്പുലർ ഫ്രണ്ട്

Leave a Reply

Most Popular