ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ‘ ദ വയര്‍’ വെബ് പോര്‍ട്ടല്‍ പ്രത്രാധിപര്‍ സിദ്ധാര്‍ത്ഥ വരദരാജനെതിരെ ക്രിമിനല്‍ കേസെടുത്ത നടപടി പിന്‍വലിക്കണമെന്ന് പ്രമുഖ നിയമജ്ഞരും സാംസ്‌കാരിക ചലച്ചിത്ര പ്രവര്‍ത്തകരും ആവശ്യപ്പെട്ടു. കോവിഡ് 19 ന്റെ പ്രതിസന്ധി ാലഘട്ടത്തില്‍ അഭിപ്രായ സ്വാതന്ത്രത്തിനെതിരായ അക്രമണം മാത്രമല്ല ജനങ്ങളുടെ അറിയാനുള്ള അവകാശത്തില്‍മേലുള്ള കടന്നുകയറ്റം കൂടിയാണ് യുപി സര്‍ക്കാരിന്റെ ഈ നടപടി.
യു പി സര്‍ക്കാര്‍ നടപടി മാധ്യമ സ്വാതന്ത്ര്യത്തെ ഇല്ലാതാകുന്ന നടപടിയാണെന്ന 3500 ഓളം പേര്‍ ഒപ്പിട്ട സംയുക്ത പ്രസ്താവനയില്‍ ചൂണ്ടികാട്ടുന്നു. രാജ്യത്ത് അടിയന്തിരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം സൃഷ്ടിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
ലോക്ഡൗണ്‍ നിലനില്‍ക്കെ ഡല്‍ഹിയില്‍ തബ് ലിഗ് ജമാഅത്ത് സമ്മേളനം നടന്ന അതേ സമയത്ത് അയോധ്യയിലെ രാമജന്മ ഭൂമിയില്‍ രാം നവമി പരിപാടി പതിവുപോലെ നടക്കുമെന്ന് യോദി ആദിത്യനാഥ് പ്രസ്താവിച്ചിരുന്നുവെന്ന വരദരാജന്റെ ട്വീറ്റിന്റെ പേരിലാണ് ക്രിമിനല്‍ കേസെടുത്തത്.
സുപ്രിം കോടതി മുന്‍ ജഡ്ജി മദന്‍ ബി ലോക്കൂര്‍, മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജ് കെ ചന്ദ്രു, മുന്‍ നാവിക കമാന്‍ഡര്‍മാരായ അഡ്മിനറല്‍ രാംദാസ്, അഡ്മിനറല്‍ വിഷ്ണു ഭാഗവത്, അരുന്ധതി റോയി, ആനന്ദ് പട് വര്‍ധന്‍, സച്ചിദാനന്ദന്‍ തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.
