ദേശിയ മുസ്ലീം അബ്ദുള്ളകുട്ടിയെ കണ്ടവരുണ്ടോ…..? മതം നോക്കി ഉറഞ്ഞുതുള്ളുന്ന ഡല്‍ഹിയിലേയ്ക്ക് ദേശിയ മുസ്ലീം ഉടനടി വണ്ടികയറണം

ഡല്‍ഹിയില്‍ നടക്കുന്ന സംഭവവികാസങ്ങളൊന്നും, രാജ്യ തലസ്ഥാനം കത്തിയെരിയുന്നതോ മരണനിരക്ക് കൂടുന്നതോ ഒന്നും ദേശീയ മുസ്ലീമായ എ.പി അബ്ദുള്ളക്കുട്ടിക്ക് ഒരു വിഷയമേയല്ല. ഇപ്പോഴും നാടുനീളെ ഓടി നടന്ന് സിഎഎ അനുകൂല പ്രസംഗങ്ങള്‍ നടത്തി ബിജെപിയുടെ നല്ല കുട്ടി ലിസ്റ്റിലിടം പിടിക്കാനുള്ള തത്രപ്പാടിലാണ് അബ്ദുള്ളക്കുട്ടി.

ദേശീയ മുസ്ലീമെന്ന് സ്വയം വിശേഷിപ്പിച്ച് ബിജെപിയിലേക്ക് വലിഞ്ഞു കയറി ചെന്നപ്പോള്‍ അബ്ദുള്ളക്കുട്ടി പറഞ്ഞത് മുസ്ലീമിനും ബിജെപിക്കും ഇടയിലെ വിടവ് അകറ്റാന്‍ പ്രവര്‍ത്തിക്കുമെന്നായിരുന്നു. മുസ്ലീമിനും ബിജെപിക്കും ഇടയിലെ വിടവ് ആ പ്രയോഗം തന്നെ അത്രത്തോളം ചിന്തിക്കേണ്ടുന്ന ഒന്നാണ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഡല്‍ഹിയില്‍ നടന്ന അക്രമങ്ങളില്‍ പൊലീസിനെ നോക്കു കുത്തിയാക്കി അക്രമികള്‍ മുസ്ലീങ്ങളെ തെരഞ്ഞു പിടിച്ച് കൊന്നൊടുക്കുകയായിരുന്നു.

അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയടക്കം പേരു ചോദിച്ച്, മതം ചോദിച്ചാണ് അക്രമികള്‍ നേരിട്ടത്. വസ്ത്രമഴിച്ച് പരിശോധന നടത്തിയതിനു ശേഷം മുസ്ലീമല്ലെന്നു കണ്ടാല്‍ ജീവന്‍ ഭിക്ഷയായി നല്‍കി പറഞ്ഞയയ്ക്കുന്നു. മുസ്ലീമാണെങ്കില്‍ ചുട്ടെരിക്കുന്നു. ഇതൊക്കെ കാണുമ്പോള്‍ താങ്കള്‍ക്കുള്ളിലെ മുസ്ലീം ഉറങ്ങുകയാണോ… ദേശീയ മുസ്ലീമെന്നു പറഞ്ഞ്, മുസ്ലീങ്ങളുടെ സംരക്ഷകന്‍ എന്നൊക്കെ പറഞ്ഞ നേതാവിന് ഇന്നൊന്നും പറയാനില്ല. കലാപഭൂമിയില്‍ ചെന്ന് നിന്ന് സിഎഎയെ അനുകൂലിച്ച് സംസാരിച്ചാലും സംഘപരിവാറിന്റെ കണ്ണില്‍ നിങ്ങള്‍ പെട്ടാല്‍, മുസ്ലിമായ എ.പി അബ്ദുള്ളക്കുട്ടി പെട്ടാല്‍ പിന്നെ ജീവനോടെ തിരിച്ചെത്തില്ലെന്നുറപ്പാണ്.

ഒരേ പാര്‍ട്ടിയോ സംഘടനയോ എന്തുമായിക്കോട്ടേ അത് അക്രമികളെ ബാധിക്കുന്ന ഘടകമേയല്ല. നിങ്ങള്‍ മുസ്ലീമാണോ എന്നത് മാത്രമാണ് അവര്‍ക്ക് അറിയാനുള്ളത്. അണെന്നറിഞ്ഞാല്‍ നിങ്ങള്‍ അവരുടെ ശത്രുവാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്കു പോലും നേരിടേണ്ടി വന്നത് അത്രയ്ക്ക് ക്രൂരമായ, മനുഷ്യത്വ രഹിതമായ അനുഭവമാണ്. താന്‍ ഹിന്ദുവാണെന്നു പറഞ്ഞിട്ടും താങ്കള്‍ നന്നായി അഭിനയിക്കുന്നു താങ്കളുടെ വസ്ത്രമഴിച്ച് പരിശോധന നടത്തുമ്പോള്‍ താങ്കള്‍ ഹിന്ദുവാണെന്നറിഞ്ഞാല്‍ പോകാമെന്നു ഒരു അക്രമി മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞടായുള്ള അനുഭവക്കുറിപ്പ് കണ്ട് രാജ്യം ഞെട്ടുകയായിരുന്നു. അത്രമേല്‍ മതം അവരില്‍ ആഴ്ന്നിറങ്ങി വര്‍ഗീയത പടര്‍ത്തി തുടങ്ങിയിരിക്കുകയാണ്.

ഇങ്ങനെയൊരു ഘട്ടത്തില്‍ എ.പി അബ്ദുള്ളക്കുട്ടിയെന്നാണ് എന്റെ പേര്, ഞാന്‍ ഒരു ദേശീയ മുസ്ലീമാണെന്നു പറഞ്ഞ് അക്രമികള്‍ക്ക് മുന്നില്‍ നെഞ്ചുംവിരിച്ച് നില്‍ക്കാനുള്ള ധൈര്യം അബ്ദുള്ളക്കുട്ടിക്കുണ്ടോ. ഇങ്ങനെയൊരു ചോദ്യം ഉന്നയിച്ചാല്‍ അബ്ദുള്ളക്കുട്ടിക്ക് ഉത്തരംമുട്ടും. മോദി സ്തുതിയുടെ പേരില്‍ ആദ്യം സിപിഎമ്മും പിന്നീട് കോണ്‍ഗ്രസും പുറത്താക്കിയ അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക് പോയതിന്റെ പ്രധാന കാര്യം മുസ്ലീം സംരക്ഷണമൊന്നുമല്ല, അധികാരത്തോടുള്ള ആര്‍ത്തിയാണെന്ന് വ്യക്തമായറിയാം.
മധ്യപ്രദേശിലടക്കം നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരാണ് ബിജെപി ന്യൂനപക്ഷ സെല്ലില്‍ നിന്ന് രാജി വച്ച് പുറത്തു പോയത്. മുസ്ലീം സംരക്ഷണം എന്നു പറഞ്ഞ് പാര്‍ട്ടിയുടെ ഭാഗമായി, എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്യുന്നത് മുസ്ലീം വംശഹത്യയാണ് അതിനെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തു. എന്നിട്ടും കേളത്തില്‍ നിന്നുള്ള ഈ ദേശീയ മുസ്ലീം ബിജെപിയില്‍ തന്നെ കടിച്ചു തൂങ്ങി കിടക്കുകയാണ്. മോദിയുടെയും അമിത് ഷായുടെയും എച്ചില്‍ നക്കാനായി.

ബിജെപി അബ്ദുള്ളക്കുട്ടിയെ പൊക്കിപ്പിടിക്കണമെങ്കില്‍ അതിനു പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ട്. കേരളത്തില്‍ സംഘപരിവാറിന്റെ പരിവ് വേവില്ലെന്ന് മോദിക്കും ഷായ്ക്കും നല്ലതു .പോലെ അറിയാം. ആ സാഹചര്യത്തില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള വക ബിജെപിക്ക് ഉണ്ടാക്കിയെടുക്കണമായിരുന്നു. അപ്പോഴാണ് അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക് അങ്ങോട്ടു ചെന്നു തലവച്ചു കൊടുത്തത്. സിഎഎയ്ക്കെതിരായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്ന ഘട്ടത്തില്‍ അബ്ദുള്ളക്കുട്ടിയെ ഒരു ടൂളായി തന്നെ അവര്‍ ഉപയോഗിച്ചു. സിഎഎ അനുകൂല പ്രസംഗങ്ങള്‍ ഒരു മുസ്ലീം തന്നെ നടത്തുന്നുവെന്ന അനുകൂല ഘടകത്തിലേക്കാണ് ബിജെപി ലക്ഷ്യമിട്ടതെങ്കില്‍ അബ്ദുള്ളക്കുട്ടി വെറും പരിഹാസ്യനാവുകയാണ് ചെയ്യുന്നത്. ഇത് മനസ്സിലാക്കാതെ ഇപ്പോഴും തകൃതിയായി അബ്ദുള്ളക്കുട്ടി സിഎഎ അനുകൂല പ്രസ്ഥാവനകള്‍ പടച്ചു വിടുന്നുണ്ട്.

മതം മാത്രം ഉയര്‍ത്തിക്കാട്ടിയാണ് അധികാര മോഹവുമായി അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക് ചെന്നത്. എന്നാല്‍ പരിശുദ്ധ ഖുറാന്‍ പഠിപ്പിക്കുന്ന മാനവികതയാണോ ഇപ്പോള്‍ പിന്തുടരുന്ന പാര്‍ട്ടിക്ക് ഉള്ളത് എന്ന് ഒന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ അബ്ദുള്ളക്കുട്ടിയോട് പറഞ്ഞാല്‍ നിന്നു വിയര്‍ക്കും, നാവിറങ്ങി പോകും. അങ്ങനെയുള്ളപ്പോള്‍ ദേശീയ മുസ്ലിം ആയ അബ്ദുള്ളക്കുട്ടിയോട് ഡല്‍ഹിയില്‍ പോയി ഒന്ന് സിഎഎയെ പറ്റി പറയാന്‍ ആവശ്യപ്പെട്ടാലോ. അബ്ദുള്ളക്കുട്ടി കണ്ടം വഴി തെറിച്ചോടും. ദേശീയ മുസ്ലീമെന്നു പറഞ്ഞ് ഇനിയും ബിജെപിയുടെ വാലാട്ടി പട്ടിയായി നാണംകെട്ട് നില്‍ക്കാതെ, സ്വന്തം തടിയെങ്കിലും രക്ഷിക്കാനുള്ള ബുദ്ധിയയെങ്കിലും അബ്ദുള്ളക്കുട്ടിക്കുണ്ടായാല്‍ കൊള്ളാം….

Vinkmag ad

Read Previous

ഇന്ത്യയില്‍ നടക്കുന്നത് വംശഹത്യ; കടുത്ത പ്രതിഷേധവുമായി അറബ് രാഷ്ട്രങ്ങള്‍: ഗള്‍ഫ് രാജ്യങ്ങളുടെ പ്രതിഷേധം ഇന്ത്യയ്ക്ക് തിരിച്ചടിയാകും

Read Next

ബിജെപിയെ ഒഴിവാക്കാൻ നിതീഷ് കുമാർ; എൻആർസിക്കെതിരായ പ്രമേയത്തെ പിന്താങ്ങി

Leave a Reply

Most Popular