കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകനുള്‍പ്പെടെ 10 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ആറ് പേര്‍ കൊല്ലത്തും തിരുവനന്തപുരത്തും കാസറഗോഡും രണ്ട് പേര്‍ക്കുമാണ് രോഗ ബാധ കണ്ടെത്തിയത്. കാസറഗോഡ് രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പതിവ് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കാസറഗോഡുള്ള ദൃശ്യ മാധ്യമ പ്രവര്‍ത്തകനാണ് രോഗ ബാധയേറ്റത്. ഈ സാഹചര്യത്തില്‍ മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെ കടുത്ത ജാഗ്രത പാലിക്കണമെന്ന് വീണ്ടും ആവശ്യപ്പെടുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ആദ്യമായാണ് മാധ്യമപ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിക്കുന്നത്.
രോഗം ഇന്ന് സ്ഥിരീകരിച്ചവരില്‍ 3 പേരാണ് ആരോഗ്യ പ്രവര്‍ത്തകര്‍. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച ഒരാള്‍ തമിഴ്‌നാട്ടില്‍ നിന്ന് വന്നയാളാണ്. പത്ത് പേരില്‍ ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് പകര്‍ന്നത്. കണ്ണൂര്‍ കോഴിക്കോട് കാസര്‍ഗോഡ് മൂന്നുപേര്‍ക്ക് വീതം രോഗമുക്തി നേടി. കണ്ണൂര്‍ കോഴിക്കോട് കാസര്‍ഗോഡ് മൂന്നുപേര്‍ വീതവും പത്തനംതിട്ട ജില്ലയില്‍ നിന്ന് ഒരാള്‍ കൂടിയും രോഗമുക്തി നേടി.
ചാത്തന്നൂര്‍ സ്റ്റാന്‍ഡേര്‍ഡ് ജംഗ്ഷന്‍ സ്വദേശികളുടെ ഒന്‍പതു വയസുകാരനായ മകന്‍, കല്ലുവാതുക്കല്‍ സ്വദേശിയും (41വയസ്) ചാത്തന്നൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തക, .കുളത്തൂപ്പുഴ പാമ്പുറം സ്വദേശിയായ 73 കാരന്‍, ചാത്തന്നൂര്‍ എം.സി.പുരം നിവാസിയായ 64കാരന്‍, 52 കാരിയായ തൃക്കോവില്‍വട്ടം മുഖത്തല സ്വദേശിയും ചാത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തക, ഓഗ് മെന്റഡ് സര്‍വൈലന്‍സിന്റെ ഭാഗമായി കണ്ടെത്തിയ 28 വയസ്സുകാരനായ ആന്ധ്ര സ്വദേശി എന്നിവര്‍ക്കാണ് കൊല്ലം ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇനി 123 പേരാണ് കോവിഡ് ചികില്‍സയിലുള്ളത്. 20673 പേര്‍ നിരീക്ഷണത്തിലുണ്ട്. 51 പേരാണ് ആശുപത്രിയിലുള്ളത്. 84 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് ആകെ 125 കോവിഡ് ഹോട്ട് സ്‌പോട്ടുകളുണ്ട്. കാസറഗോഡാണ് കൂടുതല്‍ ഹോട്ട്‌സ്‌പോട്ടുകള്‍. പത്ത് പേര്‍ക്ക് ഇന്ന് രോഗമുക്തി ഉണ്ടായതായും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് പരിശോധന നടത്തിയ 875 റാന്‍ഡം സാമ്പിളുകളില്‍ 801 എണ്ണം നെഗറ്റീവാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
