ലോക്ക്ഡൗണ്‍ ആരംഭിച്ചതു മുതല്‍ വലിയ ദുരിതമാണ് കുടിയേറ്റ തൊഴിലാളികൾ അനുഭവിക്കുന്നത്. എന്നാൽ കേന്ദ്രസർക്കാരും മോദിയും നാളിതുവരെ അവരക്കുറിച്ച് വാ തുറന്നിട്ടില്ല. ഈ അവഗണനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം രംഗത്തെത്തി.
പി.എം കെയര്‍ ആയിരം കോടി രൂപ കുടിയേറ്റത്തൊഴിലാളികള്‍ക്കായി ഇപ്പോൾ നീക്കിവെച്ചിട്ടുണ്ട്. സാധാരണ ചെയ്യാറുള്ള തെറ്റ് ദയവു ചെയ്ത് ചെയ്യരുത്- അദ്ദേഹം ട്വീറ്റ് ചെയ്തു. പണം തൊഴിലാളികള്‍ക്ക് നല്‍കാന്‍ പോകുന്നില്ല. മറിച്ച് അവരുടെ യാത്ര, താമസം, ഭക്ഷണം, മരുന്ന് തുടങ്ങിയവ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നല്‍കും. എന്നാല്‍ ഇതില്‍ നിന്ന് ഒരു ചില്ലിക്കാശു പോലും തൊഴിലാളികളുടെ കൈകളില്‍ എത്താന്‍ പോകുന്നില്ല- മറ്റൊരു ട്വീറ്റില്‍ അദ്ദേഹം എഴുതി.
സ്വന്തം ഗ്രാമത്തിലെത്താന്‍ കാതങ്ങള്‍ താണ്ടിയ തൊഴിലാളികളുടെ കാര്യമെടുക്കാം. അവര്‍ക്ക് ഗ്രാമത്തില്‍ ഒരു ജോലിയും വരുമാനവുമുണ്ടാവില്ല. എങ്ങിനെയാണ് അയാള്‍ അതിജീവിക്കുക. തന്റെ കുടുംബത്തെ സംരക്ഷിക്കുക- അദ്ദേഹം ചോദിച്ചു.
