ദുരന്ത സമയത്തും ദുരന്തങ്ങളായി മാറുന്ന ഹേറ്റ് ക്യാമ്പയിൻ

മനസാക്ഷിയുള്ളവരെ സങ്കടത്തിലാഴ്ത്തുന്ന രണ്ട് വലിയ ദുരന്തമായിരുന്നു വെള്ളിയാഴ്ച കേരളത്തില്‍ സംഭവിച്ചത്. ഇടുക്കി രാജമലയിലെ പെട്ടിമുടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലും കോഴിക്കോട് വിമാനത്താവളത്തില്‍ ഉണ്ടായ വിമാനപകടവും… ഇത് രണ്ടും കനത്ത ആഘാതമാണ് ഉണ്ടാക്കിയത്.എന്നാല്‍ ഈ അവസരത്തിലും കേരളത്തിനെതിരെയുള്ള ഹേറ്റ് ക്യാംപെയ്ന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

ജീവൻ നൽകി മലപ്പുറം …രക്തം നൽകി കോഴിക്കോട് … അന്നം നൽകി കണ്ണൂർ ഈ വാചകം ശ്രദ്ധേയമാവുകയാണ് ….കേരളത്തിലെ ദുരന്തങ്ങള്‍ക്ക് കാരണം അയ്യപ്പന്റെയും പശുവിന്റെയും ശാപമാണെന്നും, പാലക്കാട് പൈനാപ്പിള്‍ കഴിച്ച് മരിച്ച ആന കാരണമാണ് വിമാനപകടം ഉണ്ടായതെന്നുമാണ് പ്രചാരണങ്ങള്‍.പിണറായി വിജയന്‍ കാരണമാണ് കേരളത്തില്‍ ദുരന്തമുണ്ടായതെന്നും രാമ ക്ഷേത്രത്തിന് പിന്തുണ പ്രഖ്യാപിക്കാത്തത് കൊണ്ടാണെന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നുണ്ട്.
കനത്ത വര്‍ഗീയ പ്രചാരണങ്ങളും സോഷ്യല്‍ മീഡിയില്‍ അരങ്ങേറുന്നുണ്ട്. ..

ദുരന്തങ്ങളിൽ നന്മ മാത്രം ചെയ്യുന്ന ആൾക്കാരൊക്കെ ഉള്ള സ്ഥലത്താണ് ഹേറ്റ് ക്യാമ്പയിൻ ഉൾപ്പെടെ പല വികൃത കാര്യങ്ങൾ ദുഷ്ട മനസിന്റെ ഉടമകൾ ചെയ്യുന്നത് ….കഴിഞ്ഞ പ്രളയം ഉണ്ടായപ്പോൾ അത് അയ്യപ്പ ശാപമായിരുന്നു … ഇന്നത്തെ ദുരന്തത്തിന് കാരണം രാമ ശാപം ആയി മാറി … Corona… പ്രളയം, ഇപ്പൊ Aero plane Crash.. ഒരു സർക്കാരിന് നേരിടേണ്ടത് വലിയൊരു ടാസ്ക് ആണ്..ഓർമയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ദിവസങ്ങളാണ് …എന്നിട്ടും രാഷ്ട്രീയം പറയാൻ തോന്നുന്നെങ്കിൽ നിങ്ങൾക്കു മനുഷ്യത്വം നഷ്ടപ്പെട്ടു പോയി എന്നറിയുക…
ആ മനുഷ്യത്വം തിരിച്ച് വരണം എങ്കിൽ നിങ്ങളുടെ ആരെങ്കിലും അതിലൊക്കെ ഉണ്ടാകണം… അപ്പോൾ ഇവിടുത്തെ സിസ്റ്റം ചെയ്യുന്നത് എങ്ങനെ എന്ന് മനസ്സിലാകും…

ഉരുൾപൊട്ടുന്ന സ്ഥലം മാർക് ചെയ്തു ലിസ്റ്റ് സർക്കാരിന് കൊടുത്തല്ല ഉരുൾ പൊട്ടുന്നത്.. സാധ്യമായത് സര്ക്കാര് ചെയ്യുന്നുണ്ട്…പ്ലെയിൻ അപകടം നടക്കാൻ സർക്കാർ ഒന്നും ചെയ്തില്ല … എന്നാൽ ദുരന്തം നേരിടാൻ സർക്കാർ ഒപ്പമുണ്ട് ….ഇവിടുത്തെ ജനങ്ങൾ അതിനു പിൻതുണയും ഉണ്ട്..രാഷ്ട്രീയം പറയുന്നവര് ഇവിടുത്തെ കൊറോണ മരണ നിരക്ക് നോക്കുക.. ബോധം വരും .ഇനി … ഇൗ ഗവൺമെന്റ് അല്ല ഭരിച്ചിരുന്നത് എങ്കിൽ ഇങ്ങനെ രാഷ്ട്രീയം പറയാൻ ഉള്ള ആത്മവിശ്വാസം പോലും നിങ്ങൾക്ക് ഉണ്ടാവില്ല എന്ന് ഉറച്ചു പറയുന്നു….ഇനി തെറ്റ് കുറ്റങ്ങൾ ഉണ്ടാകും…മനുഷ്യർ ആണ്.. ദുരന്തത്തിന്റെ ദുരിതാശ്വാസത്തിൽ കുറ്റം കാണുന്നു എങ്കിൽ പകരം എന്ത് ചെയ്യും എന്ന് കൂടി പറയൂ…കുറ്റം പറയാൻ എളുപ്പം..വ്യാജ വാർത്ത പടച്ചുവിടാൻ എളുപ്പം …. ഇതൊക്കെ ഒരുതരം മാനസിക വിഭ്രാന്തി ആണ് …..അയ്യപ്പനും രാമനും ഒന്നും അല്ല ഹീറോസ് … മനുഷ്യത്വം എന്നൊരു വികാരം ഉള്ള മനുഷ്യരാണ് യഥാർഥ വീര പുരുഷന്മാർ …..

Vinkmag ad

Read Previous

കരിപ്പൂര്‍ വിമാന അപകടം മരണ സംഖ്യ 17 ; മരിച്ചവരില്‍ കുട്ടികളും നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍

Read Next

പെട്ടിമുടിയിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി; മൂന്നാം ദിനവും തിരച്ചിൽ തുടരുന്നു

Leave a Reply

Most Popular