ഡല്‍ഹി സംഘര്‍ഷത്തില്‍ ദുഃഖം രേഖപ്പെടുത്തി യു.എന്‍ ജനറല്‍ സെക്രട്ടറി ആന്റോണിയോ ഗുട്ടറസ്. ഡല്‍ഹി സംഘര്‍ഷത്തില്‍ ഉണ്ടായ മരണങ്ങളിലും ദുരന്തത്തിലും ദുഖമുണ്ടെന്നാണ് ആന്റോണിയോ ഗുട്ടറസിന്റെ പ്രതിനിധി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ആക്രമണം ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും യു.എന്‍ ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനയില്‍ പറയുന്നു.
ഡല്‍ഹി കലാപത്തില്‍ മരണം 27 കഴിഞ്ഞതോടെയാണ് യു.എന്‍ ജനറല്‍ സെക്രട്ടറിയുടെ ഇടപെടല്‍. കൊല്ലപ്പെട്ട 27 പേരില്‍ ഒന്‍പതുപേര്‍ കൊല്ലപ്പെട്ടത് വെടിയേറ്റാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ടവരില്‍ ആറുപേരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വിട്ടുനല്‍കി. കലാപത്തില്‍ 250 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തെ ഡല്‍ഹിയില്‍ മുസ്ലിങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണത്തില്‍ യു.എസ് പാര്‍ലമെന്റംഗങ്ങളും റിലീജിയസ് ഫ്രീഡം കമ്മിറ്റിയും ആശങ്കയറിയിച്ചിരുന്നു.
