ദീപം തെളിയിക്കുന്നതിന് പകരം പാവപ്പെട്ടവന്റെ അടുപ്പ് കത്തിക്കാനുള്ള വകുപ്പ് ഉണ്ടാക്കൂ; പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം

ടോര്‍ച്ച് തെളിയിക്കാനുള്ള പ്രധാമന്ത്രിയുടെ ആഹ്വാനത്തിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. ലോക്ക് ഡൗണ്‍ മൂലം രാജ്യം പട്ടിണിയിലേയ്ക്ക് നീങ്ങുമ്പോള്‍ അതിന് പരിഹാരം നിര്‍ദ്ദേശിക്കാതെ കയ്യടിക്കാനും ടോര്‍ച്ചടിക്കാനും ആവശ്യപ്പെട്ട് പ്രധാനമന്ത്രിവ സ്വയം പരിഹാസ കഥാപാത്രമാവുകയാണെന്നാണ് വിമര്‍ശനം.

പണക്കാര്‍ മുതല്‍ പാവപ്പെട്ടവര്‍ വരെ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ പഴയ രീതിയിലാക്കാനുള്ളതും സാമ്പത്തിക രംഗത്തെ എങ്ങനെ പടുത്തുയര്‍ത്തും എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് പ്രതീക്ഷിക്കുന്നത്. പക്ഷ, ജനങ്ങള്‍ ഈ കാര്യത്തില്‍ നിരാശരാണ്. മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം പറഞ്ഞു.

ലോക്ഡൗണിന് ശേഷം രാജ്യം അഭിമുഖീകരിച്ച പ്രശ്നങ്ങളെക്കുറിച്ചും ഭാവികാര്യങ്ങളെക്കുറിച്ചും നരേന്ദ്രമോദി പറഞ്ഞിട്ടില്ല. ഇന്ത്യയുടെ ഫോട്ടോ ഓഫ് പ്രധാനമന്ത്രിയുടെ വെറുമൊരു ഫീല്‍ ഗുഡ് അവതരണം മാത്രമായിരുന്നു ആ സന്ദേശമെന്നും തരൂര്‍ ട്വീറ്റ് ചെയ്തു

യാഥാസ്ഥികനാകൂ എന്നാണ് ടി.എം.സി എം.പി മഹ്വ മൊയ്ത്ര ട്വീറ്റ് ചെയ്തത്. വ്യാജങ്ങള്‍ പടച്ച് മാധ്യമങ്ങളില്‍ ഇടം പിടിക്കാതെ പാവപ്പെട്ടവരുടെ ക്ഷേമത്തിനായുള്ള പദ്ധതികള്‍ രൂപകല്‍പ്പന ചെയ്യാനും എം.പി അഭിപ്രായപ്പെട്ടു.

ദീപം തെളിയിക്കുന്നതിന് പകരം പാവപ്പെട്ടവരുടെ അടുപ്പ് കത്തിക്കാനുള്ള വഴികള്‍ കണ്ടെത്താന്‍ എന്‍.സി.പി നേതാവ് നവാബ് മാലിക്ക് പറഞ്ഞു. പ്രധാന മന്ത്രിയുടെ ആഹ്വാനം പാവപ്പെട്ടവര്‍ക്ക് നേരെയുള്ള പരിഹാസമാണെന്നും ഇതെല്ലാം രാഷ്ട്രീയ തന്ത്രങ്ങള്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുകൂടാതെ ഒരുപാട് നേതാക്കള്‍ പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ രംഗത്ത് വന്നിരുന്നു

Vinkmag ad

Read Previous

കൊറോണയ്ക്ക് ഗോ മൂത്ര ചികിത്സയുമായി ഗുജറാത്തിലെ ജനങ്ങള്‍; ദിവസവും വില്‍ക്കുന്നത് 6000 ലിറ്റര്‍ ഗോ മൂത്രം

Read Next

അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളികള്‍ക്ക് ലഭിച്ചത് 42 കോടിയുടെ ഒന്നാം സമ്മാനം

Leave a Reply

Most Popular