ദീപം തെളിയിക്കാൻ പറഞ്ഞപ്പോൾ പന്തം കൊളുത്തി പ്രകടനം നടത്തി എംഎൽഎ; നടപടി വിവാദത്തിൽ

കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങളുടെ ആധിയകറ്റാനായി ഐക്യത്തിൻ്റെ സന്ദേശം പകരാനാണ് ഞായറാഴ്ച രാത്രി വൈദ്യുതി വളിക്കുകളണച്ച് ദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്.

എന്നാല്‍ തെലങ്കാനയിലെ ബിജെപി എംഎല്‍എ രാജാ സിങ് ഈ ആഹ്വാനം നടപ്പിലാക്കിയത് അണികളേയും കൂട്ടി പന്തം കത്തിച്ച് നിരത്തിലിറങ്ങി പ്രകടനം നടത്തിയാണ്. കൊറോണക്കെതിരെ മുദ്രാവാക്യം മുഴക്കാനും സംഘം മറന്നില്ല.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തിയത്. ചൈന വൈറസ്‌ ഗോബാക്ക് എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു അണികളെ ഒപ്പംകൂട്ടിയുള്ള രാജാ സിങിന്റെ പ്രതിഷേധം.

തെലങ്കാനയിലെ ഗോഷ്മഹല്‍ മണ്ഡലത്തിലെ പ്രതിനിധിയാണ് ഇയാള്‍. ഇരുപതോളം പേരും എംഎല്‍എക്കൊപ്പം പ്രകടനത്തില്‍ അണിനിരന്നു. വീടുകള്‍ക്ക് മുന്നില്‍ പാത്രങ്ങളും കൊട്ടിയും കൈയടിച്ചും ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യണമെന്ന് നേരത്തെ പ്രധാനമന്ത്രി ആഹ്വാനം ചെയ്തപ്പോള്‍ യുപിയിലെ പിലിഭിത്തില്‍ ഘോഷയാത്ര നടത്തിയത് വിവാദമായിരുന്നു.

Vinkmag ad

Read Previous

അതിജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആളുകള്‍ ലോക്ക്ഡൗണിനെ തള്ളിപ്പറയും മുന്നറിയിപ്പുമായി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

Read Next

സിനിമാ താരം കലിംഗാ ശശി അന്തരിച്ചു; വിടവാങ്ങിയത് മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ ഹാസ്യ നടന്‍

Leave a Reply

Most Popular