ദീപം കത്തിക്കാൻ പറയുമ്പോൾ വീട് കത്തിക്കില്ലെന്ന് കരുതാം: രൂക്ഷ പരിഹാസവുമായി സഞ്ജയ് റാവത്ത്

കൊറോണ വൈറസ് പ്രതിരോധത്തിൻ്റെ ഭാഗമായി ജനങ്ങൾക്ക് ആത്മിശ്വാസം വർദ്ധിപ്പിക്കാനായി ദീ​പം തെ​ളി​യി​ക്ക​ണ​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അഭ്യർത്ഥ​ന വലിയ പരിഹാസമാണ് സോഷ്യൽ മീഡിയയിലടക്കം ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ കടുത്ത പരിഹാസവുമായി ശിവസേനയും രംഗത്തെത്തി.

മുൻപ് കൈ​യ​ടി​ക്കാ​ൻ ആ​ളു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ, അ​വ​ർ റോ​ഡു​ക​ളി​ൽ തി​ങ്ങി​നി​റ​ഞ്ഞ് ചെണ്ട ​കൊട്ടിയെന്നും, ദീപം കത്തിക്കാൻ പറയുമ്പാൾ അ​വ​ർ സ്വ​ന്തം വീ​ടു​ക​ൾ ക​ത്തി​ക്കി​ല്ലെ​ന്ന് താ​ൻ പ്ര​തീ​ക്ഷി​ക്കു​ക​യാ​ണെന്നുമാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പരിഹസിച്ചു.

ട്വി​റ്റ​റി​ലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘സർ, ഞ​ങ്ങ​ൾ ദീ​പം തെ​ളി​ക്കാം, പ​ക്ഷേ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളെ അ​ഭി​വൃ​ദ്ധി​പ്പെ​ടു​ത്തുന്നതിനായി സ​ർ​ക്കാർ എ​ന്താ​ണ് ചെ​യ്യു​ന്ന​ത് എ​ന്നു​കൂ​ടി ദ​യ​വാ​യി ഞ​ങ്ങ​ളോ​ട് പ​റ​യ​ണം.’ റാവത്ത് ട്വീ​റ്റ് ചെ​യ്തു.

കൊവിഡിനെതിരായ പോരാട്ടത്തിൽ രാജ്യത്തിന്റെ സംഘടിതമായ ഇച്ഛാശക്തി പ്രകടിപ്പിക്കാൻ ഞായറാഴ്ച​ രാത്രി 9 മണിക്ക് ഒൻപത് മിനിറ്റ് വീടുകളിൽ ദീപം തെളിയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആഹ്വാനം ചെയ്‌തിരുന്നു. ഇന്ന് ഒരു വീഡിയോ സന്ദേശത്തിലാണ് ജനങ്ങളെ മാനസികമായി ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള മോദിയുടെ ആഹ്വാനം വന്നത്.

Vinkmag ad

Read Previous

കോവിഡ് 19ല്‍ ബ്രിട്ടനില്‍ ആദ്യമായി നഴ്‌സുമാരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു; മലയാളികള്‍ ആശങ്കയില്‍

Read Next

നിയന്ത്രണങ്ങളില്ലാതെ ട്രംപ്; അമേരിക്ക കഠിനമായ ആഴ്ചകളിലേക്ക്; ഇന്ത്യയുടെ സഹായം തേടി

Leave a Reply

Most Popular