ദിനവും കൂടുന്ന ഇന്ധനവില; അഞ്ച് ദിവസം കൊണ്ട് പെട്രോളിനും ഡിസലിനും മൂന്ന് രൂപയോളം വർദ്ധനവ്

തുർച്ചയായ അഞ്ചാം ദിവസവും സംസ്ഥാനത്ത് ഇന്ധന വില കൂടി. പെട്രോളിന് 60 പൈസയാണ് വർധിച്ചത്. ഡീസലിന് 57 പൈസ കൂടി. ഇതോടെ പെട്രോൾ വില 74.15 രൂപയിലും, ഡീസൽ വില 68.38 രൂപയിലുമെത്തി.

അഞ്ചുദിവസത്തിനിടെ പെട്രോളിന് 2.76 പൈസയാണ് വർധിച്ചിരിക്കുന്നത്. ഡീസലിന് 2.70 രൂപയുടെ വർധനവും രേഖപ്പെടുത്തി. ഡൽഹിയിൽ ഇതോടെ പെട്രോൾ വില 74 രൂപയായി. കൊൽക്കത്തയിൽ 75.94 രൂപയും, മുംബൈയിൽ 80.98 രൂപയും, ചെന്നൈയിൽ 77.96 രൂപയുമാണ് പുതുക്കിയ പെട്രോൾ നിരക്ക്.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചതാണ് ഇന്ധന വില വർധനയ്ക്ക് കാരണം. എണ്ണ ഉത്പാദനം കുറയ്ക്കാൻ ഒപെക് രാജ്യങ്ങളും റഷ്യയും ഉൾപ്പെടുന്ന ഒപെക് പ്ലസ് കൂട്ടായ്മ തീരുമാനിച്ചതാണ് നിരക്ക് വർധനവിന് ഇടയാക്കിയത്.

Vinkmag ad

Read Previous

തമിഴ്‌നാട്ടിൽ കോവിഡ് വ്യാപനം അനിയന്ത്രിതം; 24 മണിക്കൂറിനിടെ 1927 പുതിയ രോഗികൾ

Read Next

രാജസ്ഥാനിൽ ഒരു കോൺഗ്രസ് എംഎൽഎക്ക് ബിജെപി വിലയിട്ടത് 25 കോടി രൂപ; പത്ത് കോടി മുൻകൂർ നൽകും

Leave a Reply

Most Popular