ബിജെപി നേതാക്കൾക്ക് കോവിഡ് ബാധിക്കുന്ന വാർത്തകൾ നിരന്തരം എത്തുകയാണ്. ഇതിനിടെ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് നിരീക്ഷണത്തില്‍ പ്രവേശിച്ചതായി റിപ്പോർട്ട്. കുടുംബാംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് നടപടി.
സ്വവസതിയിലാണ് മുഖ്യമന്ത്രി നിരീക്ഷണത്തിൽ കഴിയുന്നത്. കൊവിഡ് പരിശോധനയ്ക്ക് വിധേയനായിട്ടുണ്ട്. പരിശോധനഫലം കാത്തിരിക്കുകയാണെന്ന് അദ്ദേഹം ട്വീറ്ററിലൂടെ അറിയിച്ചു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ കുടുംബത്തിലെ രണ്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ഇതിന്റെ പശ്ചാത്തലത്തിൽ താൻ നിരീക്ഷണത്തിൽ പോകുകയാണെന്നും, മുൻകരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.
