ത്രിപുരയെ കോവിഡ് വിമുക്ത സംസ്ഥാനമായി മുഖ്യമന്ത്രി ബിപ്ലവ്കുമാര്‍ ദേബ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുതിച്ചു കയറ്റം. പ്രഖ്യാപനം വന്ന് ഒരാഴ്ച പിന്നിട്ടപ്പോൾ 130ലധികം കേസുകൾ റിപ്പോർട്ട് ചെയ്തു.
ഒരാഴ്ചക്കുള്ളില്‍ 130ലധികം പോസീറ്റീവ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ദലായി ജില്ലയിലെ ബി.എസ്.എഫ് ക്യാമ്പില്‍ നിന്നുള്ളവരാണ് എല്ലാ രോഗികളും.
ഏപ്രില്‍ മാസത്തില്‍ സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ബാധിച്ച രണ്ട് രോഗികളും രോഗവിമുക്തരായിരുന്നു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ദലായി ജില്ലയെ റെഡ് സോണായി പ്രഖ്യാപിച്ചു.
മെയ് 2ന് രണ്ട് ബി.എസ്.എഫ് ജവാന്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പിറ്റേ ദിവസം ക്യാമ്പിലെ 12ലധികം ജവാന്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്നാണ് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നത്.

Tags: Biplab Kumar Deb|tripura