തോക്കും ആയുധങ്ങളുമായി സംഘപരിവാറുകള്‍ അഴിഞ്ഞാടുന്നു; പോലീസ് നോക്കി നില്‍ക്കെ പള്ളിയ്ക്ക് തീകൊളുത്തി: ഡല്‍ഹിയില്‍ നടക്കുന്നത് മുസ്ലീം വേട്ട

ഡല്‍ഹിയില്‍ പൗരത്വ നിയമത്തിനെതിരായി പ്രതിഷേധിക്കുന്നവര്‍ക്കെതിരായി തുടങ്ങിയ അക്രമം മുസ്ലീം വംശഹത്യയിലേയ്ക്ക് നീങ്ങുന്നു. ഏക പക്ഷീയമായി മുസ്ലീംങ്ങള്‍ക്കെതിരായ വ്യാപക അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊലീസും കേന്ദ്രസേനയും നോക്കിനില്‍ക്കെയാണ് സംഘപരിവാര്‍ അക്രമം. ജാഫ്രാബാദില്‍ മുസ്ലീം പള്ളിക്ക് അക്രമി സംഘം തീയിട്ടു. ജയ്ശ്രീറാം എന്ന് വിളിച്ചാണ് ആക്രമണം.

പേരും മതവും ചോദിച്ചുള്ള അക്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അക്രമി സംഘത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും രക്ഷയുണ്ടാകുന്നില്ല. ടൈംസ് ഫോട്ടോഗ്രാഫറോട് ഹിന്ദുവാണോ മുസ്ലീമാണോ എന്ന് അറിയാന്‍ വസ്ത്രമൂരാന്‍ സംഘപരിവാര്‍ സംഘം ആവശ്യപ്പെട്ടത് നേരത്തെ വാര്‍ത്തയായിരുന്നു. പള്ളി കത്തിച്ചത് ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകരും ആക്രമണത്തിനിരയായി.

കലാപം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അക്രമിസംഘം തന്നോടും മതം ചോദിച്ച് വന്നെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഡല്‍ഹി ബ്യൂറോ റിപ്പോര്‍ട്ടര്‍ പി ആര്‍ സുനില്‍ പറഞ്ഞു. തോക്കും പിടിച്ച് നിന്ന പൊലീസുകാരുടെ മുന്‍പിലൂടെയാണ് പള്ളി ആക്രമിക്കാന്‍ സംഘപരിവാര്‍ സംഘം പോയത്. പിന്നീട് പള്ളിയില്‍ നിന്ന് തീ ഉയരുന്നത് കണ്ടുവെന്നും വെടിയൊച്ച കേട്ടുവെന്നും സുനില്‍ റിപ്പോര്‍ട്ട് ചെയ്തു.

വടക്ക് കിഴക്കന്‍ ഡല്‍ഹി കലാപകാരികളുടെ പൂര്‍ണ നിയന്ത്രണത്തിലാണ്. നിരവധിപേരെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. പൊലീസിന്റെയോ കേന്ദ്രസേനയുടെയോ സാന്നിധ്യമില്ല. കലാപകാരികളുടെ കയ്യില്‍ തോക്ക് അടക്കമുള്ള ആയുധങ്ങളുണ്ട്.

അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. 160 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെടിയേറ്റ രണ്ടുപേര്‍ ചികിത്സയിലാണ്.

Vinkmag ad

Read Next

ചമ്രവട്ടം അഴിമതി; സൂരജിനെതിരെ വീണ്ടും വിജിലന്‍സ് കേസ്

Leave a Reply

Most Popular