തൊണ്ടയിലും വേദനയും പുണ്ണ് നിറഞ്ഞ് ചായയോ ചൂടുള്ള പാനീയങ്ങളോ കുടിക്കാന്‍ സാധിക്കാത്ത അവസ്ഥ; മൂക്കില്‍ പുണ്ണുകള്‍ നിറഞ്ഞ് കടുത്ത അസ്വസ്ഥത; കൊറോണ രോഗ ബാധിതന്റെ ഞെട്ടിക്കുന്ന അനുഭവം

കോറോണ ബാധിതനായ ബ്രിട്ടനിലെ ഡോക്ടറുടെ അനുഭവം വായിച്ചര്‍ മുഴുവനും ഞെട്ടുകയാണ്…അതിഭീകരമായ അവസ്ഥയിലൂടെയാണ് കൊറോണ ബാധിതര്‍ കടന്നുപോകുന്നതെന്നാണ് ഡോക്ടര്‍ പങ്കുവച്ച കുറിപ്പ് വ്യക്തമാക്കുന്നത്. കൊറോണ ബാധിച്ച യുകെയിലെ ഡോ. ക്ലാരെ ജെറാഡക്ക്(60) കൊറോണ ബാധിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ പങ്കുവച്ചത്. ന്യൂയോര്‍ക്കില്‍ നിന്നും മടങ്ങിയെത്തിയതോടെയാണ് ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടത്.

കോറോണയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടെന്ന് കരുതി ഞായറാഴ്ച യുകെയില്‍ തിരിച്ചെത്തിയ ക്ലാരെ തിങ്കളാഴ്ച ജോലിക്ക് പോവുകയും ചെയ്തിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാവിലെ ക്ലാരെക്ക് അസാധാരണമായ തളര്‍ച്ച അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് കഠിനമായ ചുമയും വന്നെത്തി. തുടക്കത്തില്‍ വളരെ നേരിയ ബുദ്ധിമുട്ടുകള്‍ മാത്രമേ പ്രകടമായിരുന്നുള്ളുവെങ്കിലും പിന്നീട് വര്‍ധിക്കുകയായിരുന്നു.പിന്നീട് തൊണ്ട വേദന അസഹനീയമാവുകയും തൊണ്ടയില്‍ ഒരു കത്തി വച്ച പ്രതീതിയായിരുന്നുവെന്നും ഈ ജിപി വെളിപ്പെടുത്തുന്നു.തുടര്‍ന്ന് പനി അതികഠിനമായിത്തീരുകയും ശരീരം വിറയ്ക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് തനിക്കും കൊറോണ പിടിപെട്ടുവോ എന്ന് തോന്നിയെങ്കിലും ഭയമുണ്ടായില്ലെന്ന് ക്ലാരെ പറയുന്നു. തനിക്ക് നല്ല ആരോഗ്യമുള്ളതിനാലും നേരത്തെ മറ്റ് രോഗങ്ങളില്ലാത്തതിനാലും ഇതിനെ നേരിടാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം ഈ ഡോക്ടര്‍ പ്രകടിപ്പിച്ചു. തുടര്‍ന്ന് കൊറോണ ബാധിതരെ സഹായിക്കുന്നതിനുള്ള എന്‍എച്ച്എസ് സംവിധാനമായ 111ല്‍ ബന്ധപ്പെട്ടെങ്കിലും യഥോചിതമായ മറുപടിയൊന്നും ലഭിച്ചില്ലെന്നും ക്ലാരെ പരിതപിക്കുന്നു.തുടര്‍ന്ന് ഒരു പ്രാദേശിക ഹോസ്പിറ്റലിലെ ടെസ്റ്റിങ് പോഡിലേക്ക് പോവുകായിരുന്നു ക്ലാരെ.

ആദ്യ ലക്ഷണങ്ങള്‍ പ്രകടമായി അധികം വൈകുന്നതിന് മുമ്പ് തന്നെ തനിക്ക് ഭക്ഷണം കഴിക്കാന്‍ സാധിക്കാതായി. രണ്ട് ദിവസം തീരെ ഭക്ഷണമില്ലാതെയാണ് കഴിച്ച് കൂട്ടിയിരുന്നത്. തനിക്ക് നാവില്‍ അസഹനീയമായ ലോഹച്ചുവ അനുഭവപ്പെട്ടിരുന്നുവെന്നും ജിപി വെളിപ്പെടുത്തുന്നു. തുടര്‍ന്ന് കിടക്കയില്‍ തളര്‍ന്ന് കിടക്കുകയും കടുത്ത പിനി കാരണം ഉറങ്ങിപ്പോവുകയും ചെയ്തിരുന്നു. എന്നാല്‍ ധാരണം ലെമനൈഡും കയ്പുള്ള ലെമണും ധാരാളം കുടിച്ചിരുന്നു. വായയിലും തൊണ്ടയിലും വേദനയും പുണ്ണ് നിറഞ്ഞതിനാല്‍ ചായയോ ചൂടുള്ള പാനീയങ്ങളോ കുടിക്കാന്‍ സാധിച്ചിരുന്നില്ല.തുടര്‍ന്ന് മൂക്കില്‍ പുണ്ണുകള്‍ നിറയുകയും കടുത്ത അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തിരുന്നു.

ഓരോ എട്ട് മണിക്കൂര്‍ കൂടുമ്പോഴും രണ്ട് പാരസെറ്റമോളുകളായിരുന്നു ക്ലാരെ കഴിച്ചിരുന്നത്. തുടര്‍ന്ന് ക്ലാരെ ഭര്‍ത്താവായ സൈമണെ വിളിച്ച് വരുത്തുകയും സുരക്ഷിതമായ അകലം പാലിച്ച് ഇടപഴകുകയും ചെയ്തിരുന്നു. തങ്ങള്‍ ആ ദിവസങ്ങളില്‍ വെവ്വേറെ മുറികളിലാണ് ഉറങ്ങിയിരുന്നതെന്നും പാത്രങ്ങളും ടവലുകളും വെവ്വേറെ ഉപയോഗിച്ചുവെന്നും താന്‍ ഉപയോഗിച്ചവയെല്ലാം ഡിഷ് വാട്ടറില്‍ ഇട്ട് വച്ചിരുന്നുവെന്നും ക്ലാരെ വെളിപ്പെടുത്തുന്നു. ഇതിനാല്‍ തന്റെ ഭര്‍ത്താവിന് രോഗം ബാധിച്ചില്ലെന്നും അദ്ദേഹം വീട്ടിനുള്ളില്‍ തന്നെ കഴിഞ്ഞിരുന്നുവെന്നും ക്ലാരെ പറയുന്നു.

കഴിഞ്ഞ 15 വര്‍ഷമായി തനിക്ക് പനി പോലും വന്നിട്ടില്ലെന്നിരിക്കെയാണ് കൊറോണ ബാധിച്ചതെന്ന് ക്ലാരെ പറയുന്നു. താന്‍ ഇതുവരെ അനുഭവിച്ചതില്‍ വച്ച് ഏറ്റവും കഠിനമായ രോഗാവസ്ഥയാണിതെന്നും ക്ലാരെ തുറന്ന് പറയുന്നു.തുടര്‍ന്നുള്ള നാല് ദിവസങ്ങളില്‍ ശരിക്ക് ഉറങ്ങാന്‍ പോലുമായിരുന്നില്ലെന്നാണ് ഈ ജിപി പറയുന്നത്. തുടര്‍ന്നുള്ള വെള്ളിയാഴ്ചയായിരുന്നു തനിക്ക് കൊറോണ വൈറസാണെന്ന് സ്ഥിരീകരിച്ചത്. അതറിഞ്ഞപ്പോഴും താന്‍ തളര്‍ന്നില്ലെന്നും റിസള്‍ട്ട് വരുമ്പോഴേക്കും തന്റെ നില മെച്ചപ്പെടാന്‍ തുടങ്ങിയിരുന്നുവെന്നും ക്ലാരെ പറയുന്നു.

Vinkmag ad

Read Previous

രാഷ്ട്രീയ നാടകത്തിന് തത്ക്കാല ഇടവേള; രൂക്ഷ വിമർശനവുമായി മധ്യപ്രദേശ് മന്ത്രി

Read Next

ഇത്രയും ലൈഗീക ആഭാസനായ മറ്റൊരു ജഡ്ജിയെ കണ്ടിട്ടില്ല: രഞ്ജൻ ഗൊഗോയിക്കെതിരെ ആഞ്ഞടിച്ച് മാർഖണ്ഡേയ കട്ജു

Leave a Reply

Most Popular