തെലുങ്ക് സീരിയന്‍ നടി ശ്രാവണി കൊണ്ടാപ്പള്ളി തൂങ്ങിമരിച്ച നിലയില്‍

തെലുങ്ക് സീരിയന്‍ നടി ശ്രാവണി കൊണ്ടാപ്പള്ളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ മധുരനഗറിലെ വസതിയിലെ കുളിമുറിയിലാണ് ശ്രാവണിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഇന്നലെ രാത്രി 9 നും 10 നും ഇടയിലാണ് സംഭവം നടന്നിരിക്കുന്നതെന്നാണ് പോലിസ് സംശയിക്കുന്നത്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഉസ്മാനിയ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ എട്ടുവര്‍ഷമായി തെലുങ്ക് സീരിയലുകളിലെ സജീവസാന്നിധ്യമാണ് ശ്രാവണി. മൗനരാഗം, മനസു മമത തുടങ്ങിയ സീരിയിലൂകളിലൂടെയാണ് ശ്രാവണി ശ്രദ്ധനേടുന്നത്. ടിക് ടോക്കിലൂടെ പരിചയപ്പെട്ട ദേവരാജ് റെഡ്ഡി എന്നൊരാളുമായി ശ്രാവണി അടുപ്പത്തിലായിരുന്നു.

പിന്നീട് ഇയാള്‍ നടിയെ മാനസികമായ പീഡിപ്പിച്ചുവെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചുവെന്നുമാണ് കുടുംബം പറയുന്നത്. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരേ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുറ്റവാളിക്ക് കഠിനമായ ശിക്ഷ നല്‍കണമെന്ന് നടിയുടെ സഹോദരന്‍ പ്രതികരിച്ചു.

Vinkmag ad

Read Previous

രാജ്യം കോവിഡ് ഭീതിയിൽ അമരുമ്പോൾ സ്കൂൾ തുറക്കാൻ ലക്ഷദ്വീപ്; ക്ലാസുകൾ ഈ മാസം 21 മുതല്‍

Read Next

കര്‍ണാകടയിലെ ക്ഷേത്രത്തില്‍ പ്രസാദമായി നല്‍കുന്നത് കഞ്ചാവ്

Leave a Reply

Most Popular