തീവ്രവാദ സംഘങ്ങള്‍ക്ക് സാഹായം നല്‍കിയ കമ്പനികള്‍ ബിജെപിയ്ക്ക് നല്‍കിയത് കോടികളുടെ ഫണ്ട്

ന്യൂഡല്‍ഹി: തീവ്രവാദ സംഘടനകള്‍ക്ക് സാമ്പത്തീക സഹായം നല്‍കിയെന്ന റിപ്പോര്‍ട്ടുകളുടെ പേരില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നേരിടുന്ന കമ്പനികളില്‍ നിന്ന് ബിജെപിയ്ക്കും സാമ്പത്തീക സഹായം. 1993 ലെ മുംബൈ സ്‌ഫോടന കേസിലെ പ്രതികളുമായി ബന്ധമുള്ള കമ്പനികളില്‍ നിന്നാണ് ബിജെപി കോടികളുടെ സാമ്പത്തീക സഹായം കൈപ്പറ്റിയിരിക്കുന്നത്. മുംബൈ സ്‌ഫോടനങ്ങളെ രാഷ്ട്രീയമായി വന്‍ മുതലെടുപ്പ് നടത്തിയ ബിജെപി തന്നെയാണ് ഈ കമ്പനികള്‍ക്കെതിരെ ആരോപണവും ഉന്നയിച്ചിരുന്നത്.

ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് സമ്മര്‍പ്പിച്ച തിരഞ്ഞെടുപ്പ് ഫണ്ട് നല്‍കിയവരുടെ പട്ടികയിലാണ് മുംബൈ സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന ആരോപണമുയര്‍ന്ന കമ്പനികള്‍ വന്‍ ഫണ്ട് നല്‍കിയാതായി കാണിച്ചിരിക്കുന്നത്.

1993 ലെ മുംബൈ ബോംബ് സ്ഫോടനത്തില്‍ പ്രതിയായ മാഫിയ ബോസ് ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായി – അന്തരിച്ച ഇക്ബാല്‍ മേമന്‍ എന്ന ഇക്ബാല്‍ മിര്‍ച്ചിയില്‍ നിന്ന് ഇടപാടുകള്‍ നടത്തുന്നതിനും സ്വത്തുക്കള്‍ വാങ്ങിയതിന്റെ പേരില്‍ എന്‍ഫോഴ്‌സ്‌മെന്റ് നിരീക്ഷണപട്ടികയില്‍ പെടുത്തിയ ആര്‍കെഡബ്ല്യു ഡെവലപ്പേഴ്സ് ലിമിറ്റഡാണ് ബിജെപിയ്ക്ക് വാരിക്കോരി തിരഞ്ഞെടുപ്പ് ഫണ്ട് നല്‍കിയിരിക്കുന്നത്. പത്ത് കോടി രൂപയാണ് ഈ കമ്പനി ബിജെപിയ്ക്ക് നല്‍കിയത്.

ബിജെപിയ്ക്ക് ഏറ്റവും കൂടുതല്‍ ഫണ്ട് നല്‍കിയ കമ്പനികളില്‍ ഒന്നാം സ്ഥാനത്താണ് ഈ കമ്പനി. അധോലോക സംഘങ്ങള്‍ക്ക് സാമ്പത്തീക സഹായം നല്‍കിയതിന്റെ പേരില്‍ ഈ കമ്പനിയുടെ മുന്‍ ഡയറക്ടറായ രജ്ഞിത്ത് ബിന്ദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോടികളുടെ ഇടപാടുകള്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ കമ്പനികള്‍ ചിലവാക്കുന്നുണ്ടെന്ന് നേരത്തെ ആഭ്യന്തരമന്ത്രിയായ അമിത്ഷായും ആരോപിച്ചിരുന്നു. എന്നാല്‍ ആ കമ്പനികള്‍ തന്നെയാണ് ബിജെപിയുടെ ഫണ്ടര്‍മാരില്‍ മുന്‍നിരയില്‍.

കഴിഞ്ഞ മാസം മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഇഖ്ബാല്‍ മിര്‍ച്ചി കേസ് വിവാദ വിഷയമായിരുന്നു.മിര്‍ച്ചി, മില്ലേനിയം ഡവലപ്പേഴ്സ് (നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് പ്രഫുല്‍ പട്ടേലിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം), സണ്‍ബ്ലിങ്ക് എന്നിവ തമ്മിലുള്ള സ്വത്ത് ഇടപാടുകള്‍ സംബന്ധിച്ചായിരുന്നു എന്‍ഫോഴ്സമെന്റ് ഡയരക്ട്രേറ്റിന്റെ അന്വേഷണം.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായിരുന്നു ഇ.ഡി അന്വേഷണം ആരംഭിച്ചത്. എന്‍ഫോഴ്സമെന്റ് ഡയരക്ട്രേറ്റ് പട്ടേലിനെ ചോദ്യം ചെയ്യുകയും ബിന്ദ്രയടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു പട്ടേല്‍ മൊഴി നല്‍കിയത്.

മിര്‍ച്ചിയുടെ സ്വത്തുക്കള്‍ സണ്‍ബ്ലിങ്ക് റിയല്‍ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡിനും മില്ലേനിയം ഡെവലപ്പര്‍സ് പ്രൈവറ്റ് ലിമിറ്റഡിനും വിറ്റതുമായി ബന്ധപ്പെട്ട് മിര്‍ച്ചിയുടെ ഭാര്യാ സഹോദരനായ മുക്താര്‍ മേമനെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു.

സണ്‍ബ്ലിങ്കിന് 2,186 കോടി രൂപ വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ഡി.എച്ച്.എഫ്.എല്‍ സ്ഥാപനങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. പിന്നീട് ഇതിന്റെ അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിച്ചു.

സണ്‍ബ്ലിങ്കിന് വേണ്ടി മിര്‍ച്ചിയുമായി സ്വത്ത് ഇടപാടുകള്‍ നടത്തിയിരുന്നെന്ന് ബിന്ദ്ര സമ്മതിച്ചതായി പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനും പറഞ്ഞിരുന്നു.

 

Vinkmag ad

Read Previous

ഇംഗ്ലീഷിന്റെ കാര്യത്തില്‍ ഇനി പേടിവേണ്ട; നഴ്‌സുമാര്‍മാര്‍ ഇനി ലണ്ടനിലേയ്ക്ക് എളുപ്പത്തില്‍ പറക്കാം

Read Next

മാമാങ്കത്തിനെതിരെ സൈബര്‍ ആക്രമണം; ഏഴ് പേര്‍ക്കെതിരെ കേസ്

Leave a Reply

Most Popular