തീവ്രവാദക്കേസിൽ അറസ്റ്റിലായ ജമ്മു കശ്മീർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദേവീന്ദർ സിങ്ങിന് ജാമ്യം ലഭിച്ചു. ഡൽഹിയിലെ കോടിതിയിൽ നിന്നാണ് ജാമ്യം ലഭിച്ചത്. അന്വേഷണ ഏജൻസി 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് ജാമ്യം അനുവദിച്ചത്.
രണ്ട് ഹിസ്ബുൽ മുജാഹിദ്ദീൻ തീവ്രവാദികൾക്കൊപ്പം ശ്രീനഗർ -ജമ്മു ഹൈവേയിൽ സഞ്ചരിക്കുമ്പോഴാണ് ഈ വർഷം ജനുവരിയിൽ ദേവീന്ദർ അറസ്റ്റിലായത്. തുടർന്ന് ഇയാളെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.
ദേവീന്ദർ സിങ്ങിനും കേസിലെ മറ്റൊരു പ്രതിയായ ഇർഫാൻ ഷാഫി മിറിനും ജാമ്യം ലഭിച്ചിട്ടുണ്ട്. തീവ്രവാദികളുമായി ഇയാൾക്ക് നേരത്തെ തന്നെ ബന്ധമുണ്ടെന്ന് വാർത്തകൾ ഉണ്ടായിരുന്നു. പുൽവാമ ആക്രമണം നടക്കുമ്പോൾ ഇയാളായിരുന്നു പോലീസ് മേധാവി.
