തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ നിയന്ത്രണങ്ങളോടെ ചിങ്ങം ഒന്നു മുതൽ പ്രവേശനം അനുവദിക്കും. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനം. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ പ്രവേശനം അനുവദിക്കൂ. അഞ്ച് പേരിൽ കൂടുതൽ ഒരേ സമയം ദർശനമനുവദിക്കില്ല. സാമൂഹിക അകലം പാലിച്ചാണ് ദർശനം. രാവിലെ ആറ് മണിയ്ക്ക് മുമ്പും വൈകിട്ട് 6.30നും 7.30നും ഇടയ്ക്കും ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടാകില്ല. 10 വയസിന് താഴെയുള്ളവർക്കും 65ന് മുകളിൽ പ്രായമുള്ളർക്കും പ്രവേശനമുണ്ടാകില്ല.
