തിരുവനന്തപുരത്ത് ഇന്നും ഉറവിടം തിരിച്ചറിയാനാകാത്ത രോഗികൾ; തലസ്ഥാനത്ത് കനത്ത ജാഗ്രത

തലസ്ഥാനം വൈറസ് ഭീതിയിൽ അകപ്പെടുകയാണ്. തിരുവനന്തപുരത്ത് ഇന്നും ഉറവിടം തിരിച്ചറിയാനാകാത്ത രോഗികൾ. ആകെ എട്ടുപേർക്കാണ് തലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.

രോഗബാധിതരിൽ ഒരാൾ വിദേശത്ത് നിന്നും രണ്ട് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ബാക്കി അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റത്.

മണക്കാട് സ്വദേശിയായ (41) വിഎസ്എസ്‌സി ഉദ്യോസ്ഥന് വിദേശ യാത്രാ പശ്ചാത്തലമില്ല. ഇദ്ദേഹത്തിന് 15 മുതൽ രോഗലക്ഷണങ്ങൾ പ്രകടമായിരുന്നു. തമിഴ്‌നാട് സ്വദേശിയായ 28 കാരൻ തമിഴ്‌നാട്ടിൽ നിന്നെത്തിയതിന് പിന്നാലെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മഹാരാഷ്ട്രയിൽ നിന്നെത്തിയ ചിറയിൻ കീഴ് സ്വദേശിയായ 68 കാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മണക്കാട് മാർക്കറ്റ് ജംഗ്ഷനിൽ സ്റ്റേഷനറി കട നടത്തുന്ന 50 കാരനും 42 കാരിയായ ഭാര്യക്കും 15 വയസുള്ള കുട്ടിക്കും രോഗമുണ്ടായി. ഇവർ നേരത്തെ രോഗം സ്ഥിരീകരിച്ചയാളിന്റെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്നു. ഇവർക്ക് യാത്രാ പശ്ചാത്തലമില്ല. പുത്തൻപാലം വള്ളക്കടവ് സ്വദേശിയായ 60 വയസുള്ള പുരുഷനും വിഎസ്എസ്‌സിയിലെ റിട്ടയേർഡ് ഉദ്യോഗസ്ഥനും 18 മുതൽ രോഗലക്ഷണങ്ങൾ പ്രകടമായി. ഇവർക്കും യാത്രാ പശ്ചാത്തലമില്ല.

Vinkmag ad

Read Previous

ഫെയർ ആൻ്റ് ലൗവ്‌ലി വംശീയതയിൽ നിന്നും പുറത്തേയ്ക്ക്; ഫെയർ എന്ന വാക്ക് മാറ്റാൻ കമ്പനി

Read Next

സിഎഎ വിരുദ്ധ സമരത്തിന്റെ പേരില്‍ ജയിലിലടച്ചവരെ മോചിപ്പിക്കണം; യുഎന്‍ മുന്നറിയിപ്പില്‍ ഞെട്ടി കേന്ദ്രസര്‍ക്കാര്‍

Leave a Reply

Most Popular