കെ.എസ്.ഇ.ബി പുതിയ കണക്ഷന് അപേക്ഷിക്കുന്ന വ്യക്തികളുടെ തിരിച്ചറിയല്‍ രേഖകളില്‍ എന്‍.പി.ആറും ഉള്‍പ്പെടുത്തിയത് സംസ്ഥാനത്തെ പൗരത്വ സമരങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമാണെന്ന് വെര്‍ഫെയര്‍ പാര്‍ട്ടി.
എന്‍.പി.ആര്‍ നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും എന്‍.പി.ആര്‍ തിരിച്ചറിയല്‍ രേഖകളുടെ കൂട്ടത്തില്‍ നിലനിര്‍ത്തിയിരിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
പുറത്ത് എന്‍.പി.ആര്‍ നടപ്പാക്കില്ല എന്നു പറയുമ്പോഴും സെന്‍സസിന്റെ മറവില്‍ എന്‍.പി.ആര്‍ നടപ്പാക്കാന്‍ സര്‍ക്കാറിന് ഉദ്ദേശമുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ നിലപാട് ആത്മാര്‍ഥതയോടെയാണെങ്കില്‍ കെ.എസ്.ഇ.ബി തിരിച്ചറിയല്‍ രേഖകളുടെ കൂട്ടത്തില്‍ നിന്ന് എന്‍.പി.ആര്‍ ഒഴിവാക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പ്രസ്താവനയില്‍ പറഞ്ഞു.
