തിരികെ എത്താൻ പ്രവാസികൾ നോർക്കയിൽ രജിസ്റ്റർ ചെയ്യണം; സോഫ്ട് വെയർ ഉടൻ സജ്ജമാകും

പ്രവാസികളുടെ തിരിച്ച് വരവിനായി നോർക്കയിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. നോർക്ക റൂട്ട്സിൻ്റെ വെബ്സൈറ്റലാണ് വിവരങ്ങൾ നൽകേണ്ടത്. മടങ്ങിയെത്തുന്നവരുടെ സ്ഥിതി വിവര കണക്കുകൾക്ക് വേണ്ടിയാണ് നോക്കയിൽ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചതെന്ന് മന്ത്രി കെടി ജലീൽ.

എത്ര പ്രവാസികൾ മടങ്ങിയെത്തും എന്ന് മനസിലാക്കാൻ ഇത് വഴി കഴിയും. ഇതിനുള്ള രജിസ്ട്രേഷൻ സോഫ്ട് വെയർ സജ്ജമാണെന്നും മന്ത്രി കെടി ജലീൽ അറിയിച്ചു. പ്രവാസികൾ രജിസ്ട്രേഷൻ നടപടികൾക്കായി തിക്കി തിരക്ക് കൂട്ടേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.

പ്രവാസികളെത്തിയാൽ അവരെ സ്വീകരിക്കാൻ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായി. ഗുരുതര രോഗ ലക്ഷണങ്ങൾ ഉള്ളവരെ നിരീക്ഷത്തിലാക്കും. സോഫ്റ്റ് വെയർ സെക്യൂരിറ്റി ചെക്ക്  അടക്കമുള്ള കാര്യങ്ങൾ പുരോഗമിക്കുകയാണ്. ഇന്ന് വൈകിട്ടോടെ രജിസ്ട്രേഷൻ ആരംഭിക്കാനാകും.

Vinkmag ad

Read Previous

ഉേദ്യാഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കും ടൗവ്വല്‍വാങ്ങാന്‍ സര്‍ക്കാര്‍ അനുവദിച്ചത് 75,000 രൂപ; ഖജനാവ് കാലിയെങ്കിലും ധൂര്‍ത്തിന് കുറവില്ല !

Read Next

ബിജെപി നേതാവിന്റെ പീഡന കേസില്‍ അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ടോമിന്‍ തച്ചങ്കരി

Leave a Reply

Most Popular