തലസ്ഥാനത്ത് അതീവ ജാഗ്രത; സമ്പർക്ക രോഗവ്യാപനം രൂക്ഷം; പൂന്തുറയിൽ സൂപ്പർ സ്പ്രെഡ്

സംസ്ഥാനത്ത് സമ്പര്‍ക്കം വഴി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. തിരുവനന്തപുരം ജില്ലയിലാണ് അതീവ ആശങ്കയുണ്ടാക്കുന്ന വിധം രോഗം പടരുന്നത്.  തലസ്ഥാനത്ത് മാത്രം 60പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗ ബാധിതര്‍ ഏറെ ഉള്ള പൂന്തുറ മേഖലയിൽ അതീവ ജാഗ്രത പുലർത്തുകയാണ്.

രോഗ ബാധിതരുടെ എണ്ണം കൂടുതലുള്ള മേഖലയായ പൂന്തുറയിൽ കൊവിഡ് സൂപ്പര്‍ സ്പ്രെഡ് ആണെന്നാണ് വിലയിരുത്തൽ. ഒരാളിൽ നിന്ന് വളരെ കൂടുതൽ ആളുകളിലേക്ക് രോഗ ബാധ ഉണ്ടായ സാഹചര്യത്തെയാണ് സൂപ്പര്‍ സ്പ്രെഡ് എന്ന് വിശേഷിപ്പിക്കുന്നത്. അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണ് ഈ മേഖലയിൽ നിലനിൽക്കുന്നത് എന്നാണ് മേയര്‍ പറയുന്നു.

മത്സ്യതൊഴിലാളികൾ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് കൊവിഡ് പടര്‍ന്ന് പിടിക്കുന്നത്. അസാധാരണമായ ക്ലസ്റ്റര്‍ ഈ പ്രദേശത്ത് രൂപപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തൽ. അതിവേഗം രോഗം പടര്‍ന്ന് പിടിക്കുന്ന സ്ഥിതിവിശേഷമാണ് ഉള്ളത്. എല്ലാതരം പ്രായപരിധിയിലും പെട്ട ആളുകളിലേക്ക് രോഗ ബാധ ഉണ്ടായിട്ടുണ്ട്.

Vinkmag ad

Read Previous

സ്വർണ്ണക്കടത്തിൽ യുഎഇ അന്വേഷണം ആരംഭിച്ചു; കോൺസുലേറ്റിലേയ്ക്ക് പാർസൽ അയച്ചതാരെന്ന് കണ്ടെത്തും

Read Next

ബാഗേജ് വിട്ടുകിട്ടാനായി വിളിച്ചത് ബിഎംഎസ് നേതാവ്; എർണാകുളത്തെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്

Leave a Reply

Most Popular