‘വര്‍ണ്യത്തിൽ ആശങ്ക’ എന്ന സിനിമയ്ക്ക് ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജിന്ന് .സൗബിനോടൊപ്പം ശാന്തി ബാലചന്ദ്രനും ഇതിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട് .നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് ഫസ്റ്റ് ലുക്കും മോഷന്‍ പോസ്റ്ററും സോഷ്യമീഡിയയിൽ റിലീസ് ചെയ്തിരിക്കുന്നത്. ‘കലി’ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയ രാജേഷ് ഗോപിനാഥ് ആണ് ജിന്നിന്‍റെയും തിരക്കഥ രചിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും പ്രശാന്ത് പിള്ള സംഗീതവും ദിപു ജോസഫ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ പുരോഗമിക്കുകയാണ്. ഹാസ്യ പശ്ചാത്തലത്തിൽ ഒരുങ്ങുന്നൊരു സിനിമയാണ് ജിന്ന് എന്നാണ് സൂചന.സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമയാണ് ജിന്ന്. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്യത്തില്‍ ആശങ്ക എന്നീ സിനിമകളാണ് മുമ്പ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. സൗബിൻ താഹിറിൻ്റെ അടുത്ത മികച്ച കഥാപാത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ .
