തമിഴ്​നാട്​ രാജ്യദ്രോഹികളുടെ അഭയകേന്ദ്രമെന്ന് ബിജെപി അധ്യക്ഷൻ; ബിജെപി തമിഴ്​ സംസ്​കാരത്തിൻ്റെ ശത്രുവെന്ന് സ്റ്റാലിൻ

തമിഴ്​നാട്​ രാജ്യദ്രോഹികളുടെ അഭയകേന്ദ്രമാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. സംസ്ഥാന​ സർക്കാരും ഡിഎംകെയും രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നവർക്ക് അഭയമൊരുക്കുകയാണെന്ന് നദ്ദ പ്രസ്താവിച്ചു. ബിജെപിയുടെ യോഗത്തിലാണ് നദ്ദയുടെ വിവാദ പ്രസ്താവന.

എന്നാൽ പ്രസ്​താവനക്ക്​ മറുപടിയുമായി ഡിഎംകെ അദ്ധ്യക്ഷൻ​ എംകെ സ്റ്റാലിൻ രംഗത്തെത്തി. തമിഴ്​ സംസ്​കാരത്തിെൻറയും ദേശീയ ഐക്യത്തിെൻറയും ശത്രുവാണ് ബിജെപിയെന്ന് സ്റ്റാലിൻ.

‘ബിജെപി തമിഴ്​ സംസ്​കാരത്തിൻ്റെയും ദേശീയ ഐക്യത്തിെൻറയും ശത്രുവാണ്​. ഞങ്ങളുടെ പാർട്ടി പ്രവർത്തകർ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനായി അടിയന്തരാവസ്ഥക്കെതിരായി പോരാടിയവരാണ്​. പക്ഷേ ബിജെപി ഇന്ത്യയെ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്ക്​ തള്ളിവിട്ടിരിക്കുന്നു. സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യം കവരുകയും രാജ്യത്തിൻ്റെ ബഹുസ്വരതയെ ഭീഷണിയിലാക്കുകയും ചെയ്​തിരിക്കുന്നു’ -സ്​റ്റാലിൻ പറഞ്ഞു.

ബിജെപി തമിഴ്​നാട്​ എക്​സിക്യൂട്ടീവ്​ കമ്മിറ്റി യോഗത്തെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യവേയാണ്​ നദ്ദ അഭിപ്രായ പ്രകടനം നടത്തിയത്. ഡിഎംകെക്കെതിരായ പരാമർശത്തിൽ കൗതുകമില്ലെങ്കിലും ബിജെപിയുമായി സഹകരിച്ചു പോരുന്ന അണ്ണാ ഡിഎംകെ സർക്കാരിനെതിരായ പ്രസ്​താവന രാഷ്​ട്രീയ കേന്ദ്രങ്ങളിൽ ആശ്ചര്യമുയർത്തി.

Vinkmag ad

Read Previous

ഗുജറാത്തിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തം; കോവിഡ് ഇതര ഐസിയു കത്തി

Read Next

മിന്നൽ മുരളിയുടെ ഫസ്റ്റ് ലുക്ക്: സിനിമയ്ക്കെതിരെ വീണ്ടും സംഘപരിവാർ ആക്രമണം

Leave a Reply

Most Popular