കൊറോണ വൈറസ് പടത്തുന്ന ബയോ തീവ്രവാദം നടത്തിയെന്നാരോപണത്തില്‍ തബ്‌ലിഗ് ജമാഅത്തിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ അസം പോലിസ് കേസെടുത്തു. സംഘടനയുടെ പ്രാദേശികനേതാക്കള്‍ക്കെതിരെയും പരാതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.
കൊറോണ വൈറസ് പടര്‍ത്തി തബ്ലീഗ് നേതൃത്വം ‘ബയോ-ടെററിസം നടത്തിയെന്നാരോപിച്ച്
ഇശങ്കൂര്‍ സൈകിയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഹസ്രത്ത് നിസാമുദ്ദീനിലെ തബ്ലീഗ് മര്‍കസിനെ കോവിഡ് -19 ന്റെ കൊറോണ വൈറസ് ‘ഹോട്ട്സ്‌പോട്ട്’ സെന്റര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.
കൊറോണ വൈറസ് പോസിറ്റീവ് കേസുകളില്‍ 25 ശതമാനവും തബ്ലിഗ് സഭയില്‍ പങ്കെടുത്തവരില്‍ നിന്നോ അല്ലെങ്കില്‍ ഇവരുമായി ബന്ധം പുലര്‍ത്തുന്നവരില്‍ നിന്നോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡ് -19 ബാധിച്ച 26 പേരില്‍ 25 പേര്‍ക്കും തബ്ലീഗി സംഘടനയുമായി ബന്ധമുണ്ടെന്ന് കമ്രൂപ് ജില്ലയിലെ ചാങ്‌സാരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ പറയുന്നു.
കേന്ദ്രത്തിനും തബ്ലീഗ് ജമാഅത്തിന്റെ നിരവധി സംസ്ഥാന നേതാക്കള്‍ക്കുമെതിരെ ഐപിസി സെക്ഷന്‍ 270 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.”ജീവന്‍ അപകടപ്പെടുത്തുന്ന ഏതൊരു രോഗത്തിന്റെയും അണുബാധ പടരാന്‍ സാധ്യതയുള്ള, രോഗാണു ബോധൂര്‍വ്വം പടര്‍ത്തി. തടവ് പിഴയും ലഭിക്കാവുന്ന വകുപ്പിലാണ് കേസ്.
