തബ്‌ലീഗി ജമാഅത്ത് പ്രവര്‍ത്തകരെ കള്ളക്കഥകള്‍ മെനഞ്ഞ് മാധ്യമങ്ങളും സര്‍ക്കാരും വേട്ടയാടി; മുംബൈ ഹൈക്കോടതി

തബ്‌ലീഗി ജമാഅത്ത് പ്രവര്‍ത്തകരെ മാധ്യമങ്ങളും സര്‍ക്കാരും വേട്ടയാടുകയായിരുന്നെന്ന് മുംബൈ ഹൈക്കോടതി. ത്ബ് ലീഗ് ജമാഅത്ത് അംഗളായ വിദേശികള്‍ക്കെതിരെ സമര്‍പ്പിച്ച എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നീരീക്ഷണം.

ഇന്തോനേഷ്യ, ഘാന, ടാന്‍സാനിയ, ഐവറി കോസ്റ്റ്, എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശികള്‍ സമര്‍പ്പിച്ച മൂന്ന് പ്രത്യേക ഹരജികളാണ് കോടതി പരിഗണിച്ചത്. ലോക്ക്ഡൗണ്‍ ഉത്തരവുകള്‍ ലംഘിച്ച് പ്രാര്‍ത്ഥനകള്‍ നടത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാര്‍ക്കെതിരെ കേസെടുത്തതെന്നാണ് പൊലീസിന്റെ വാദം.

തബ് ലീഗ്ജമാഅത്തിന്റെ ഡല്‍ഹി ആസ്ഥാനത്തെത്തിയ വിദേശികള്‍ക്കതിരെ സര്‍ക്കാര്‍ പിന്തുണയോടെ മാധ്യമങ്ങള്‍ വ്യാപകമായ കള്ളക്കഥകള്‍ പ്രചരിപ്പിച്ചിരുന്നു. കോവിഡ് പടര്‍ത്താന്‍ ഈ വിദേശികള്‍ ബോധപൂര്‍വ്വം ശ്രമം നടത്തിയെന്ന നുണകളും മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇത്തരത്തില്‍ വന്‍ വേട്ടയാടലാണ് ഇവര്‍ക്കെതിരെ നടന്നതെന്ന് കോടതി പറഞ്ഞു.

മഹാമാരികളും, പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുമ്പോള്‍ രാഷ്ട്രീയ ഭരണകൂടങ്ങള്‍ ഇത്തരത്തില്‍ ബലിയാടുകളെ സൃഷ്ടിക്കാറുണ്ടെന്നും, സാഹചര്യംവെച്ചു നോക്കുമ്പോള്‍ ഇവിടെ വിദേശികളെ ബലിയാടുകളാക്കിയതാവാനാണ് സാധ്യതയെന്നും കോടതി നിരീക്ഷിച്ചു.പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തെക്കുറിച്ചും കോടതി പരാമര്‍ശം നടത്തി. വിദേശികള്‍ക്കും മുസ്ലങ്ങള്‍ക്കുമെതിരെ എടുത്തിരിക്കുന്ന നടപടികള്‍ക്ക് പിന്നില്‍ ദുരുദ്ദേശ്യമുണ്ടെന്നും കോടതി സംശയം പ്രകടിപ്പിച്ചു

Vinkmag ad

Read Previous

കശ്മീരിനെ സംസ്ഥാമാക്കി തിരികെ നൽകണം: രാഷ്ട്രീയ നേതാക്കന്മാർ ഒറ്റക്കെട്ടായി പോരാട്ടത്തിന്

Read Next

അമ്മയേയും മകളേയും വീടുകയറി ആക്രമിച്ചു; ഹരിയാനയില്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ അഴിക്കുള്ളില്‍

Leave a Reply

Most Popular