വടക്ക് കിഴക്കൻ ഡല്‍ഹിയില്‍ നടന്ന കലാപങ്ങളില്‍ പോലീസ് ന്യൂനപക്ഷങ്ങൾക്കെതിരെ നടപ്പിലാക്കിയ ക്രൂരത പുറത്തുകൊണ്ടുവരികയാണ് ഡൽഹി ന്യൂനപക്ഷ കമ്മീഷന്‍. സമ്മീഷൻ നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ടിലാണ് പോലീസ് ക്രൂരത വിവരിച്ചിരിക്കുന്നത്.
കലാപത്തിൽ പോലീസിനും സുപ്രധാന പങ്കുണ്ടെന്ന് കമ്മീഷൻ കണ്ടെത്തി. ആക്രമം അഴിച്ചുവിടുകയും നിരവധി പേരെ ശാരീരികമായി ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്യാന്‍ പോലീസ് മുന്നില്‍ നിന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അക്രമം നടന്ന പലയിടത്തും പോലീസ് മൗനം പാലിച്ചതും കലാപത്തിന് ആക്കം കൂട്ടി. കലാപസമയത്ത് പോലീസ് വളരെ പക്ഷാപാതപരമായിയാണ് പെരുമാറിയത്. കപില്‍ ശര്‍മ്മയെപ്പോലുള്ള ബി.ജെ.പി നേതാക്കള്‍ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളെ അവഗണിച്ചുകൊണ്ടാണ് കുറ്റപത്രം വരെ തയ്യാറാക്കിയത്. ഇതെല്ലാം പോലീസിന്റെ അനാസ്ഥയാണ് കാണിക്കുന്നതെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പല കേസുകളിലും എഫ്.ഐ.അര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വരെ പൊലീസ് താല്പര്യം കാണിച്ചില്ല. ആക്രമം നടന്ന് വളരെ വൈകി മാത്രമാണ് കേസ് രജിസ്റ്റര്‍ ചെയ്തത് വരെ. കലാപ സമയത്ത് വ്യാപകമായ തീപിടുത്തം, കൊലപാതകം, കൊള്ളയടിക്കല്‍ എന്നീ പരാതികളില്‍ വളരെ വൈകി മാത്രമാണ് അന്വേഷണം തുടങ്ങിയത്. മോഹന്‍ നഴ്‌സിംഗ് ഹോമില്‍ നടന്ന വെടിവെപ്പിലും പോലീസിന്റെ അനാസ്ഥ പ്രകടമാണെന്നാണ് കമ്മീഷന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
