ഡൽഹി കലാപത്തിലെ ഇരകളെ സഹായിക്കാൻ ജമാഅത്തെ ഇസ്ലാമി; സം​ഘ​ട​ന​ക​ളെ​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രെ​യും പങ്കാളിയാക്കും

ഡൽഹിയിലെ ആസൂത്രിത കലാപത്തിൻ്റെ ഇരകൾക്കായി 10 കോടി രൂപയുടെ പദ്ധതിയുമായി ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ഹി​ന്ദ്​. ഇരകളാക്കപ്പെട്ടവരുടെ പുനഃരധിവാസത്തിനും ദു​രി​താ​ശ്വാ​സ​ത്തി​നുമാണ് പദ്ധതി തയ്യാറാക്കുന്നത്. വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രെ​യും പദ്ധതിയിൽ പങ്കാളിയാക്കും.

ത​ക​ർ​ക്ക​പ്പെ​ട്ട പ​ള്ളി​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നും വീടുകളുടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നു​മു​ള്ള പ​ദ്ധ​തി​ക​ൾ വ​ഖ​ഫ്​ ബോ​ർ​ഡി​​ൻ്റെ​യും ഡ​ൽ​ഹി സ​ർ​ക്കാ​റി​​ൻ്റെയും സ​ഹ​ക​ര​ണം ഉ​റ​പ്പു​വ​രു​ത്തി​യാ​യി​രി​ക്കും ന​ട​പ്പാ​ക്കു​ക.

50 ഭ​വ​ന​ങ്ങ​ളു​ടെ നി​ർ​മാ​ണം, 150 ഭ​വ​ന​ങ്ങ​ളു​ടെ പു​ന​രു​ദ്ധാ​ര​ണം, പൂ​ർ​ണ​മാ​യും ചാ​മ്പ​ലാ​ക്കു​ക​യോ ത​ക​ർ​ക്കു​ക​യോ ചെ​യ്​​ത 50 വാ​ണി​ജ്യ​സ്​​ഥാ​പ​ന​ങ്ങ​ളു​ടെ പു​നഃ​സ്​​ഥാ​പ​നം, ഭാ​ഗി​ക​മാ​യി ത​ക​ർ​ക്ക​പ്പെ​ട്ട 100 ക​ട​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം, കൊ​ള്ള​യ​ടി​ക്ക​പ്പെ​ടു​ക​യും ത​ക​ർ​ക്ക​പ്പെ​ടു​ക​യും ചെ​യ്​​ത 150 ഷോ​പ്പു​ക​ളു​ടെ​യും ​ഷോ​റൂ​മു​ക​ളു​ടെ​യും സ്​​റ്റോ​ക്ക്​ ഒ​രു​ക്ക​ൽ എ​ന്നി​വ​ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്.

അ​ക്ര​മി​ക​ൾ ക​ത്തി​ച്ച മു​സ്​​ത​ഫാ​ബാ​ദി​ലെ അ​രു​ൺ പ​ബ്ലി​ക്​ സ്​​കൂ​ളി​​ൻ്റെ പു​ന​രു​ദ്ധാ​ര​ണ​വും ജ​മാ​അ​ത്ത്​ ഏ​റ്റെ​ടു​ത്തു.ഇ​തു​കൂ​ടാ​തെ ജീ​വി​താ​യോ​ധ​ന മാ​ർ​ഗ​മെ​ന്ന നി​ല​യി​ൽ ​ 50 കു​ടും​ബ​ങ്ങ​ൾ​ക്ക്​ ഓട്ടോ​റി​ക്ഷ​ക​ളും 100 കു​ടും​ബ​ങ്ങ​ൾ​ക്ക്​ ഇ- ​റി​ക്ഷ​ക​ളും 100 കു​ടും​ബ​ങ്ങ​ൾ​ക്ക്​ സൈ​ക്കി​ൾ റി​ക്ഷ​ക​ളും 100 കു​ടും​ബ​ങ്ങ​ൾ​ക്ക്​ ഉ​ന്തു​വ​ണ്ടി​ക​ളും 50 കു​ടും​ബ​ങ്ങ​ൾ​ക്ക്​ പെ​ട്ടി​ക്ക​ട​ക​ളും ന​ൽ​കും.

20 കു​ടും​ബ​ങ്ങ​ൾ​ക്ക്​ ക​മേ​ഴ്​​സ്യ​ൽ വാ​ഹ​ന​ങ്ങ​ൾ, 10 കു​ടും​ബ​ങ്ങ​ൾ​ക്ക്​ ചെ​റി​യ ച​ര​ക്കു​വ​ണ്ടി​ക​ൾ, അ​ഞ്ച്​ കു​ടും​ബ​ങ്ങ​ൾ​ക്ക്​ ഇ​ട​ത്ത​രം ച​ര​ക്കു​വ​ണ്ടി​ക​ൾ എ​ന്നി​വ​യും ന​ൽ​കും. 50 വി​ധ​വ​ക​ൾ​ക്ക്​ ബ​ത്ത​യും 100 അ​നാ​ഥ​ക​ൾ​ക്ക്​ സ്കോ​ള​ർ​ഷി​പ്പും ന​ൽ​കും. 500 കു​ടും​ബ​ങ്ങ​ൾ​ക്ക്​  ദു​രി​താ​ശ്വാ​സ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്​​തു. പ​രി​​​ക്കേ​റ്റ 60 പേ​രു​ടെ ചി​കി​ത്സ ഏ​റ്റെ​ടു​ത്ത​തി​ൽ 10 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​യി​രു​ന്നു.

വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ ഇ​തി​ന​കം പൂ​ർ​ത്തി​യാ​ക്കി​യ പ്രാ​ഥ​മി​ക സ​ർ​വേ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ 10​ കോ​ടി​യു​ടെ പ​ദ്ധ​തി ആ​വി​ഷ്​​ക​രി​ച്ച​തെ​ന്ന്​  ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ഹി​ന്ദ്​  സെ​ക്ര​ട്ട​റി ജ​ന​റ​ൽ ടി. ​ആ​രി​ഫ​ലി പ​റ​ഞ്ഞു. ദു​രി​താ​ശ്വാ​സ​ത്തി​നും പു​ന​ര​ധി​വാ​സ​ത്തി​നു​മു​ള്ള സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളു​ടെ ഗു​ണം ഇ​ര​ക​ൾ​ക്ക്​ ല​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സാ​േ​ങ്ക​തി​ക​വും നി​യ​മ​പ​ര​വു​മാ​യ സ​ഹാ​യം വി​ഷ​ൻ 2026ന്​ ​കീ​ഴി​ൽ ​അ​സോ​സി​യേ​ഷ​ൻ ഫോ​ർ പ്രൊ​ട്ട​ക്​​ഷ​ൻ ഒാ​ഫ്​ സി​വി​ൽ റൈ​റ്റ്​​സ്​ ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്.

Vinkmag ad

Read Previous

നന്മയുടെ സുഗന്ധവുമായി വീണ്ടും ഫിറോസ് കുന്നംപറമ്പില്‍; ഫിറോസ് കുന്നംപറമ്പില്‍ എഫ് കെ പെര്‍ഫ്യൂമുമായി യുഎയില്‍

Read Next

കൊവിഡിനെ പകർച്ചവ്യാധി പട്ടികയിൽപ്പെടുത്തി സർക്കാർ വിജ്ഞാപനം; നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് ഒരു മാസം വരെ തടവ്

Leave a Reply

Most Popular