വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന ആസൂത്രിത കലാപത്തിൽ 9 പേരെ കലാപകാരികൾ കൊന്നുകളഞ്ഞത് ‘ജയ് ശ്രീറാം’ വിളിക്കാൻ ആവശ്യപ്പെട്ടപ്പോൾ വിസമ്മതിച്ചതിനാലാണെന്ന് ഡൽഹി പോലീസ്. വിചാരണക്കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണു പൊലീസ് ഇക്കാര്യം വ്യക്തമാക്കുന്നത്.
അക്രമങ്ങൾ ഏകോപിപ്പിക്കാൻ ‘കട്ടർ ഹിന്ദുത് ഏക്ത’ എന്ന വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നെന്നും ജൂൺ 29നു ഡൽഹി മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ടിനു മുന്നിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. എന്നാൽ വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ചയാളെ പിടികൂടാനായിട്ടില്ലെന്നാണു വിശദീകരണം.
പേര്, വിലാസം, രേഖ എന്നിവ ചോദിച്ച് ആളുകളെ പിടികൂടി മതം തിരിച്ചറിഞ്ഞു. തുടർന്ന് അവരെ പ്രത്യേക മുദ്രാവാക്യം എന്നു വിളിക്കാൻ നിർബന്ധിച്ചു. ഇതിനു വിസമ്മതിച്ചവരെ മർദിച്ച് അവശരാക്കി അഴുക്കുചാലിൽ വലിച്ചെറിഞ്ഞുവെന്നും പോലീസ് പറയുന്നു.
