ഡൽഹി കലാപത്തിനെതിരായി ലോകത്താകമാനം പ്രതിഷേധം ഉയരുകയാണ്. അമേരിക്കയിൽ നൂറ് കണക്കിന് റാലികളാണ് അമേരിക്കൻ ഇന്ത്യാക്കാരുടെ നേതൃത്വത്തിൽ വിവിധ നഗരങ്ങളിലെ ഇന്ത്യൻ കോൺസുലേറ്റുകളിലേക്ക് നടന്നതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. വിവിധ മതവിശ്വാസികൾ ഒത്തൊരുമിച്ചാണ് പ്രതിഷേധങ്ങളിൽ പങ്കെടുത്തെന്നാണ് റിപ്പോർട്ട്.
ിതിനിടെ ഡൽഹി കലാപത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 52 പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ആകെ പരിക്കേറ്റവരുടെ എണ്ണം 200 ആയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വടക്ക് കിഴക്കൻ ഡൽഹി സാധാരണ നിലയിലേക്ക് തിരിച്ചു വരാനുള്ള ശ്രമത്തിലാണ്. അപ്പോഴും മനുഷ്യർ തമ്മിലുള്ള അകലം എങ്ങനെ കുറയ്ക്കും എന്നത് സംബന്ധിച്ച നടപടികളിലേക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കടന്നിട്ടില്ല.
കലാപവുമായി ബന്ധപ്പെട്ട ചിത്രങ്ങളോ വീഡിയോകളോ കൈവശമുള്ളവര്‍ അവ കൈമാറണമെന്ന് ഡല്‍ഹി പോലീസ് ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. വിവരങ്ങള്‍ അറിയിക്കാന്‍ രണ്ട് ടോള്‍ ഫ്രീ നമ്പറുകളും പോലീസ് സജ്ജമാക്കിയിട്ടുണ്ട്.
