അധികൃതർ മർദ്ദിച്ചതിനെത്തുടർന്ന് ഗംഗാ നദിയിലേക്ക് ചാടിയ കുടിയേറ്റ തൊഴിലാളി മരണപ്പെട്ടു. അഭയ കേന്ദ്രത്തിലെ ഭക്ഷണത്തെക്കുറിച്ച് പരാതിപറഞ്ഞ കുടിയേറ്റതൊഴിലാളികളെ അധികൃതർ മർദ്ദിക്കുകയായിരുന്നു.
ഡല്‍ഹിയിലെ കശ്മീരി ഗേറ്റിലാണ് സംഭവം. ഭക്ഷണത്തെച്ചൊല്ലി താമസക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ കഴിഞ്ഞ ദിവസം ഇവിടെ തര്‍ക്കമുണ്ടായതായി പൊലീസ് പറയുന്നു. വെള്ളിയാഴ്ച തൊഴിലാളികളെ ജീവനക്കാര്‍ മര്‍ദ്ദിച്ചുവെന്ന് പൊലീസ് പറയുന്നു.
ഇതേത്തുടര്‍ന്ന് ഇവരില്‍ നാല് പേര്‍ അടുത്തുള്ള ഗംഗാ നദിയില്‍ ചാടി. ഒരാള്‍ മുങ്ങി മരിക്കുകയും ചെയ്തു. മരിച്ച തൊഴിലാളിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിനെത്തുടർന്ന് രോഷാകുലരായ തൊഴിലാളികൾ അഭയ കേന്ദ്രത്തിന് തീയിട്ടു.
തൊഴിലാളികള്‍ ജീവനക്കാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടിരുന്നു. അക്രമത്തിലേയ്ക്ക് കടന്ന അവര്‍ പൊലീസിന് എതിരേ കല്ലെറിയുകയും ഇതിന് ശേഷം അഭയ കേന്ദ്രത്തിന് തീയിടുകയുമായിരുന്നു. 200 മുതല്‍ 250 പേരാണ് അഭയ കേന്ദ്രത്തിന് ഉണ്ടായിരുന്നത്.
