ഡൽഹിയിലെ ജയിലിലും കോവിഡ് വ്യാപനം; രോഹിണി ജയിലിലെ 15 തടവുകാർക്കും ഒരു ഉദ്യോഗസ്ഥനും വൈറസ് ബാധ

വടക്ക്​-പടിഞ്ഞാറൻ ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന രോഹിണി ജയിലിലെ 15 തടവുകാർക്ക്​ കോവിഡ്​ 19. നേരത്തേ ജയിലിലെ ഒരു തടവുകാരന്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. ഇവർക്കൊപ്പം സമ്പർക്കം പുലർത്തിയവർക്കാണ്​ ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്​.

രോഗബാധ സ്ഥിരീകരിച്ച തടവുകാരനോട്​ സമ്പർക്കം പുലർത്തിയ ​19 പേരുടെ സാമ്പിളുകൾ പരിശോധനക്ക്​ അയച്ചിരുന്നു. 19 പേരിൽ 15 പേർക്കും രോഗബാധ ക​ണ്ടെത്തുകയായിരുന്നുവെന്ന്​ ജയിൽ മേധാവി സന്ദീപ്​ ഗോയൽ അറിയിച്ചു.

അഞ്ചു ജീവനക്കാരെയും പരി​ശോധനക്ക്​ വിധേയമാക്കിയിരുന്നു. ഇതിൽ ഒരാൾക്ക്​ കോവിഡ്​ ബാധ സ്ഥിരീകരിച്ചു. കൂടുത​ൽ പേരിൽ രോഗബാധ ക​ണ്ടെത്തിയതോടെ രോഗലക്ഷണമില്ലാ​ത്തവരെയും പരിശോധനക്ക്​ വിധേയമാക്കാൻ ഒരുങ്ങുകയാണ്​ അധികൃതർ.

രോഗം സ്ഥിരീകരിച്ചവരെ ജയിലിനുള്ളിൽതന്നെ ​​ഐസൊലേഷനിലാക്കി​. കൂടാതെ മുതിർന്ന ജയിൽ വാർഡനെയും ചില ജീവനക്കാരെയും വീട്ടുനിരീക്ഷണത്തിലാക്കുകയും ചെയ്​തു. ജയിൽ അണുവിമുക്തമാക്കിയതായും തടവുകാരെ നിരന്തരം പരിശോധനക്ക്​ വിധേയമാക്കുന്നതായും സന്ദീപ്​ ഗോയൽ പറഞ്ഞു.

Vinkmag ad

Read Previous

ക്വാറന്റൈന്‍ ലംഘിച്ച് മുങ്ങുന്നവരെ വെടിവയ്ക്കാന്‍ നിര്‍ദ്ദേശം; നേപ്പാളില്‍ രോഗം വ്യാപനം തടയാന്‍ കടുത്ത നടപടി

Read Next

ക്വാറൻ്റൈനിൽ കഴിയുന്നവർ കുടിവെള്ളത്തിനായി തമ്മിൽതല്ലി; ബിഹാറിലെ സ്ഥിതി വിവരിക്കുന്ന വീഡിയോ പുറത്ത്

Leave a Reply

Most Popular