ഡെലിവറി ബോയ് മുസ്ലീം ആണെന്ന് തിരിച്ചറിഞ്ഞതോടെ അയാളില്‍ നിന്ന് പലചരക്ക് സാധനങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാകാതെ തിരിച്ചയച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. താനെയിലെ കശ്മീര മേഖലയിലെ താമസക്കാരനായ ഗജനന്‍ ചതുര്‍വേദി എന്ന 51 കാരനാണ് അറസ്റ്റിലായത്. മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്ന കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് അറിയിച്ചത്.
ചതുര്‍വേദിയുടെ വീട്ടില്‍ ഡെലിവറിക്കായെത്തിയ യുവാവ് തന്നെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ എത്തിക്കാന്‍ ഇയാള്‍ ചതുര്‍വേദിയുടെ വീട്ടിലെത്തിയത്.
ഇവിടെയെത്തിയപ്പോള്‍ തന്നോട് പേര് ചോദിച്ചെന്നും പേരില്‍ നിന്ന് മുസ്ലീം ആണെന്ന് തിരിച്ചറിഞ്ഞതോടെ സാധനങ്ങള്‍ വാങ്ങാന്‍നിരസിക്കുകയുമായിരുന്നുവെന്നാണ് യുവാവ് ആരോപിക്കുന്നത്. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ റിമാന്റ് ചെയ്തു. മത വികാരം വ്രണപ്പെടുത്തിയതിനാണ്് ഇന്ത്യന്‍ നിയമ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
