സ്പ്രിന്‍ക്ലര്‍ വിവാദത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. ശേഖരിക്കുന്ന ഡാറ്റ സുരക്ഷിതമാണോ എന്ന് ഹൈക്കോടതി. രോഗികളുടെ എണ്ണം പൊതുവെ കുറവായ സാഹചര്യത്തില്‍ ഇത്തരമൊരു കണക്കെടുപ്പിന്റെ ആവശ്യമെന്താണെന്നും കോടതി ചേദിച്ചു. എന്നാല്‍ രോഗികളുടെ എണ്ണം കുറവല്ല എന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
സംസ്ഥാനത്തിന്റെ സൗകര്യങ്ങള്‍ പര്യാപ്തമല്ലാത്തതിനാലാണ് സ്പ്രിന്‍ക്ലര്‍ കമ്പനിയെ ഏല്‍പ്പിച്ചതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മെഡിക്കല്‍ സെന്‍സിറ്റീവായ ഡാറ്റകളൊന്നും ശേഖരിക്കുന്നില്ല എന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. മെഡിക്കല്‍ ഡാറ്റകള്‍ എല്ലാം പ്രധാനമാണെന്ന് കോടതി പറഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പര്യാപതമല്ലെന്ന കാരണത്താല്‍ ജനങ്ങളുടെ മെഡിക്കല്‍ രേഖകളുടെ രഹസ്യ സ്വഭാവം ഇല്ലാതാകുന്ന അവസ്ഥ അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
സ്പ്രിംക്ലര്‍ വിവാദത്തില്‍ ഈ മാസം 24 ന് വീണ്ടും ഹരജി പരിഗണിക്കുമെന്ന് ഹൈക്കോടതി. സ്പ്രിംക്ലര്‍ കമ്പനിക്കെതിരെ അമേരിക്കയില്‍ ഡാറ്റ മോഷണത്തിന് കേസുണ്ടെന്നും, ഈ സാഹചര്യത്തില്‍ കരാര്‍ റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് അഭിഭാഷകനായ ബാലഗോപാലാണ് ഹൈക്കോടതിയെ സമീപിച്ചത്.
