ഡല്‍ഹി കലാപത്തിന്റെ പേരില്‍ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് കോടതി ജാമ്യം നല്‍കി. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, ഡല്‍ഹി സംസ്ഥാന പ്രസിഡന്റ് പര്‍വേസ് ആലം, സെക്രട്ടറി മുഹമ്മദ് ഇല്യാസ്, പ്രവര്‍ത്തകനായ മുഹമ്മദ് ഡാനിഷ് തുടങ്ങിയവര്‍ക്കാണ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചത്. മൂവരെയും ഡല്‍ഹി പോലിസിന്റെ പ്രത്യേക സെല്ലാണ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലുണ്ടായ അക്രമങ്ങള്‍പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന പേരിലായിരുന്നു പോലീസ് കേസ് രജിസ്റ്റ്രര്‍ ചെയ്തത്.
ജാമ്യം നല്‍കാവുന്ന വകുപ്പുകളായിരുന്നിട്ടും അറസ്റ്റിലായ മൂന്നു പേര്‍ക്കും എന്തുകൊണ്ട് തുടക്കത്തില്‍ തന്നെ ജാമ്യം നല്‍കിയില്ലെന്നതിന് മാര്‍ച്ച് 17നു മുമ്പ് വിശദീകരണം നല്‍കാന്‍ മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് പ്രഭ് ദീപ് കൗര്‍ അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു. പ്രതികള്‍ക്കെതിരേ ചുമത്തുന്നത് ജാമ്യം നല്‍കാവുന്ന വകുപ്പുകളാണെങ്കില്‍ ആദ്യ ഘട്ടത്തില്‍ തന്നെ അത് നല്‍കുകയെന്നത് ഭരണഘടനാപരമായ ബാധ്യതയാണെന്നും കോടതി ഓര്‍മിപ്പിച്ചു.
ഓരോരുത്തരും 30000 രൂപയുടെ ബോണ്ട് നല്‍കണമെന്ന വ്യവസ്ഥയോടെയായിരുന്നു ജാമ്യം നല്‍കിയത്.പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒഎംഎ സലാം കോടതി ഉത്തരവിനെ സ്വാഗതം ചെയ്തു. രാഷ്ട്രീയ വിയോജിപ്പിന്റെ പുറത്ത് പ്രവര്‍ത്തകരെ വ്യാജ കേസുകളില്‍ പെടുത്തുന്നതില്‍ നിന്ന് പോലിസും സര്‍ക്കാരും വിട്ടുനില്‍ക്കണമെന്നും പോപുലര്‍ ഫ്രണ്ട് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
