ഡല്‍ഹിയില്‍ സംഘപരിവാര്‍ നടത്തിയ കലാപത്തില്‍ പള്ളികളും ദര്‍ഖയും മദ്രയുമുള്‍പ്പെടെ പതിനൊന്നോളം മുസ്ലീം ആരാധനാലയങ്ങള്‍ തകര്‍ന്നെന്ന് ഡല്‍ഹി പോലീസ്. വിവരാവകാശമനുസരിച്ച് നല്‍കിയ മറുപടിയിലാണ് പോലീസ് കണക്കുകള്‍ പുറത്ത് വിട്ടത്.
എന്നാല്‍ ഡല്‍ഹി വഖഫ് ബോര്‍ഡ് നടത്തിയ അന്വേഷണത്തില്‍ 19 ഓളം മുസ്ലീം ആരാധനാലയങ്ങള്‍ കലാപകാരികള്‍ തകര്‍ത്തായാണ് കണ്ടെത്തിയത്. ഡല്‍ഹികലാപത്തിലെ പരിക്കേറ്റവരുടേയും കൊല്ലപ്പെട്ടവരുടേയും കണക്കുകളിലും ഡല്‍ഹി പോലീസ് ഈ അട്ടിമറി നടത്തിയിരുന്നു. എന്നാല്‍ ഡല്‍ഹി വംശഹത്യയില്‍ മുസ്ലീം ആരാധനാലയങ്ങള്‍ ഒന്നും തകര്‍ത്തില്ലെന്നായിരുന്നു സംഘപരിവാര മാധ്യമങ്ങളും പോലീസും ആവര്‍ത്തിച്ചിരുന്നത്.
മുസ്ലീം പള്ളികളുടെ മിന്നാരങ്ങള്‍ തകര്‍ത്ത് കാവികൊടികള്‍ സ്ഥാപിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും അതെല്ലാം വ്യാജമാണെന്ന നിലപാടിലായിരുന്നു ഡല്‍ഹി പോലീസ്. മുസ്ലീം പള്ളികള്‍ കലാപത്തിനിടയില്‍ തകര്‍ക്കപ്പെട്ടുപവെന്ന വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ സംഘപരിവാര പ്രവര്‍ത്തകര്‍ പോലിസിനെ സമീപിക്കുകയും ചെയ്തിരുന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ അശോക് നഗറിലെ മസ്ജിദ് അക്രമിച്ച് മുകളില്‍ കാവി കൊട്ടിഞാട്ടി ജയ് ശ്രീറാം വിളിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു
വിവരാവകാശ പ്രവര്‍ത്തകനായ യൂസഫ് നഖി സമര്‍പ്പിച്ച അപേക്ഷയിലാണ് ഡല്‍ഹി വടക്കുകിഴക്കന്‍ കലാപത്തിനിടിയില്‍ തകര്‍ക്കപ്പെട്ട ആരാധനാലയങ്ങളുടെ കണക്കുകള്‍ പുറത്ത് വന്നത്. ഇതനുസരിച്ച് എട്ട് മുസ്ലീം പള്ളികള്‍ രണ്ട് മദ്രസകള്‍, ഒരു ദര്‍ഗ എന്നിങ്ങനെയാണ് കലാപത്തില്‍ അക്രമികള്‍ തകര്‍ത്തത്. ഇതുമായി ബന്ധപ്പെട്ട് 11 എഫ് ഐ ആറുകളും ഫയല്‍ ചെയ്യുകയും 31 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി മറുപടിയില്‍ ഡല്‍ഹി പോലീസ് വ്യക്തമാക്കുന്നു. രണ്ടു ഹിന്ദു ആരാധനാലയങ്ങളും കാലാപത്തിനിടയില്‍ തകര്‍ന്നു രണ്ട് എഫ് ഐ ആറുകളും രണ്ട് പ്രതികളേയും പോലീസ് അറസ്റ്റ് ചെയ്തു.
