ഡല്‍ഹി കലാപത്തില്‍ സംഘപരിവാര്‍ ഗുണ്ടകളുടെ മുസ്ലീം വേട്ടയേക്കാള്‍ എല്ലാവരെയും ഞെട്ടിച്ചത് ആംആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രവാളിന്റെ നിശബ്ദതയായിരുന്നു. സംഘപരിവാര്‍ മുസ്ലീം കേന്ദ്രങ്ങള്‍ തിരഞ്ഞുപിടിച്ച് അക്രമവും കൊള്ളിവയ്പ്പും തുടര്‍ന്നപ്പോഴും ആംആദ്മി നേതാക്കള്‍ ബിജെപിക്കെതിരെ നിശബ്ദത വെടിയാന്‍ മടിച്ചു. എന്നാലിപ്പോള്‍ ഡല്‍ഹി കലാപത്തില്‍ ബിജെപിക്കെതിരെ ശക്തമായി രംഗത്തിറിങ്ങിയിരിക്കുകയാണ് ആംആദ്മി നേതാക്കള്‍.
ബിജെപി നടത്തിയ ഗൂഢാലോചനയാണ് ഡല്‍ഹിയിലെ കലാപമെന്ന് ആംആദ്മിയുടെ രാജ്യസഭാംഗം സഞ്ജയ്‌സിംങ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കലാപത്തില്‍ കൊല്ലപ്പെട്ടത് കൂടുതലും മുസ്ലീങ്ങളാണ് നൂറ് കണക്കിന് പേര്‍ക്ക് പരിക്കേറ്റു നൂറ് കോടിയ്ക്ക് മേലെ നഷ്ടം സംഭവിച്ചു എന്നാല്‍ ഇതൊന്നും മോദി സ്തുതി പാഠുന്ന മാധ്യമങ്ങള്‍ മൂടിവയ്ക്കുകയായിരുന്നു.
ബിജെപിയുടെ നേതൃത്വത്തില്‍ ആഴത്തില്‍ നടന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ഈ കലാപമുണ്ടായത്. ഇത് തന്ത്രപരമായി നടപ്പാക്കിയതും ബിജെപിയാണ്. കലാപത്തിന്റെ നാളുകളിലും താന്‍ ഇത് ചൂണ്ടികാട്ടിയട്ടുണ്ട്. പാര്‍ലിമെന്റിലും ഇതുനന്നയിച്ചു എന്നിട്ടും ഡല്‍ഹി പോലീസ് യാതൊരു നടപടിയകളും സ്വീകരിച്ചിട്ടില്ല. പല കേലുകളിലും പോലീസ് കുറ്റപത്രം നല്‍കുന്നില്ല ചില കേസുകളില്‍ അക്രമികളെ രക്ഷിക്കാന്‍ പോലീസ് കഥ രചിക്കുന്നു.
കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ലഫ്റ്റനന്റ് ഗവര്‍ണര്‍ ബൈജാല്‍ ബിജെപിയുടെ പങ്ക് മറച്ചുവെക്കാന്‍ ഇടപെടുക മാത്രമാണ് ചെയ്യുന്നത്. കുറ്റക്കാരെ സംരക്ഷിക്കാന്‍ കേസില്‍ തങ്ങളുടെ ഇഷ്ടക്കാരായ അഭിഭാഷകരെ സര്‍ക്കാര്‍ അഭിഭാഷകരായി നിയമിക്കുകയാണെന്നും സിംഗ് പറഞ്ഞു. ആംആദ്മി പക്ഷപാതമില്ലാത്ത അന്വേഷണം ആവശ്യപ്പെടുകയാണ്. കേസുകളുടെ വിചാരണയും പക്ഷപാതപരമായിരിക്കണം.
കെജ്രിവാള്‍ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്തതും കലാപം തടയാനുള്ള ഇടപെടലുകള്‍ നടത്താത്തതും വിമര്‍ശനവിധേയമാകുമ്പോഴാണ് ആംആദ്മി എംപിയുടെ ബിജെപി വിരുദ്ധ വിമര്‍ശനം. കെജ്രിവാള്‍ വാ തുറന്നത് തബ്ലീക് ജമാഅത്തുകാര്‍ക്കെതിരേ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പറയാന്‍ മാത്രമാണ്. കലാപത്തിന് കാരണക്കാരായ ബിജെപി നേതാക്കള്‍ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യം കെജ്രിവാള്‍ ഉന്നയിക്കുന്നതിനെതിരേയും വിമര്‍ശനം രൂക്ഷമായിരുന്നു.
