ഡല്‍ഹി ആരോഗ്യ മന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്ക പട്ടികയില്‍ അമിത് ഷായും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും

ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിനിന് കൊവിഡ് സ്ഥിരീകരിച്ചു. കടുത്ത പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.  രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രിക്ക് കഴിഞ്ഞ ദിവസം നടത്തിയ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു.

ബുധനാഴ്ച്ച വീണ്ടും പരിശോധന നടത്തിയപ്പോഴാണ് ഫലം പോസിറ്റീവായി കാണപ്പെട്ടത്. ഡല്‍ഹിയില്‍ കൊവിഡ് രോഗബാധ രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ഞായറാഴ്ച ചേര്‍ന്ന യോഗത്തില്‍ സത്യേന്ദര്‍ ജെയിനും പങ്കെടുത്തിരുന്നു. സത്യേന്ദര്‍ ജെയിനിന്റെ സമ്പര്‍ക്ക പട്ടികയില്‍ അമിത് ഷായും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉള്‍പ്പെട്ടിട്ടുണ്ട്.

ആം ആദ്മി നേതാവും മന്ത്രിയുമായ സത്യേന്ദര്‍ ജയിനിനു പുറമെ ആം ആദ്മി എംഎല്‍എ അതിഷിക്കും കൊവിഡ് സ്ഥിരീകരിച്ചു. കല്‍ക്കജിയില്‍ നിന്നുള്ള എംഎല്‍എ ആയ അതിഷി ഡല്‍ഹി സര്‍ക്കാറിന്റെ കൊവിഡ് റിലീഫ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ദല്‍ഹി സര്‍ക്കാറിന്റെ ഔദ്യോഗിക വക്താവ് അക്ഷയ് മറാത്തെയും കൊവിഡ് ബാധിച്ച് ചികില്‍സയിലാണ്.

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേഷാടാവ് അഭിനന്ദിത ദയാല്‍ മാത്തൂരിന്റെ കൊവിഡ് പരിശോധനാ ഫലവും പൊസിറ്റീവാണെന്ന് ബുധനാഴ്ച്ച കണ്ടെത്തിയിരുന്നു. പുതിയ സംഭവവികാസങ്ങളോടെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പടെ പല പ്രമുഖരും കൊവിഡ് ഭീതിയിലായി

Vinkmag ad

Read Previous

ഇന്ത്യയുടെ 20 ധീരജവാന്മാർ വീരമൃത്യു വരിച്ചെന്ന് റിപ്പോർട്ട്; നയതന്ത്രബന്ധത്തിലെ പാളിച്ച ചൈന മുതലെടുക്കുന്നെന്ന് വിമർശനം

Read Next

എണ്ണവില തുടർച്ചയായി വർദ്ധിക്കുന്നു; സർക്കാർ കൂട്ടിയ തീരുവ കുറയ്ക്കുന്നില്ല

Leave a Reply

Most Popular