ഡല്‍ഹിയില്‍ മുസ്ലിം പള്ളിക്ക് നേരെ അര്‍ധരാത്രി വെടിവയ്പ്; പിന്നില്‍ മൂന്നംഗസംഘമെന്ന് പോലിസ്

കോവിഡ് ഭീതിയില്‍ രാജ്യം ഒറ്റക്കെട്ടായി ലോക് ഡൗണിലായിരിക്കുമ്പോഴും ഡല്‍ഹിയില്‍നിന്ന് വരുന്ന വാര്‍ത്തകള്‍ അത്ര സന്തോഷകരമല്ല. ശനിയാഴ്ച്ച് രാത്രി ഡല്‍ഹി തെക്കന്‍ ജില്ലയിലെ മുസ്ലീം പള്ളിക്കുനേരെ മൂന്നംഗ സംഘം വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ടുകള്‍.

സംഭവത്തില്‍ പള്ളി ഇമാമിന്റെ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഗുരുഗ്രാമിലെ ധങ്കോട്ട് വില്ലേജിലുള്ള പള്ളിക്കു നേരെയാണ് വെടിവയ്പുണ്ടായത്. ഈ സമയം പള്ളിയുടെ ടെറസില്‍ ഉറങ്ങുകയായിരുന്നു ഇമാം. വെടിവയ്പില്‍ പള്ളിക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്.

ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെടിവയ്പിന് പിന്നിലെന്ന് ഇമാം പറഞ്ഞതായി രാജേന്ദ്രപാര്‍ക്ക് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ പങ്കജ് കുമാര്‍ പറഞ്ഞു. രാത്രി ഏകദേശം 12 മണിയോടെ വെടിവയ്പ് ശബ്ദം കേട്ടാണ് ഇമാം ഞെട്ടിയുണര്‍ന്നത്. തുടര്‍ന്ന് താഴേക്ക് നോക്കുമ്പോഴാണ് ബൈക്കിലെത്തിയ സംഘം വെടിവച്ച ശേഷം കടന്നുകളയുന്നത് കണ്ടത്.

ആയുധ നിയമപ്രകാരമുള്ള വിവിധ വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവ സ്ഥലത്തു നിന്നും വെടിയുണ്ടകളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. പ്രതികളെ കണ്ടെത്താനായി സമീപത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും എസ്എച്ച്ഒ അറിയിച്ചു.

Vinkmag ad

Read Previous

പ്രത്യാഘാതങ്ങള്‍ക്ക് സാധ്യത; പ്രധാനമന്ത്രി ആഹ്വാനം പിന്‍വലിക്കണമെന്ന് സി.പി.എം

Read Next

സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു

Leave a Reply

Most Popular