ഡല്‍ഹിയില്‍ സംഘപരിവാര്‍ നടത്തിയ അക്രമ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം 34 കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. രണ്ടു ദിവസങ്ങളിലായി നടന്ന അക്രമ പരമ്പരകളിലാണ് ഇത്രയും മരണം. 200 പേര്‍ പരിക്കുകളോടെ ചികിത്സയിലാണെന്നാണ് ഒടുവില്‍ കിട്ടുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
130 ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തു. നൂറുകണക്കിന് പൊലീസും അര്‍ദ്ധസൈനികരും മേഖലയിലെ തെരുവുകളില്‍ പട്രോളിംഗ് നടത്തുന്നുണ്ട്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 18 എഫ്ഐആറുകള്‍ പോലീസ് ഫയല്‍ ചെയ്തിട്ടുണ്ട്.
വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഭജന്‍പുര, മജ്പൂര്‍, കരാവല്‍ നഗര്‍ പ്രദേശങ്ങളില്‍ ഇന്നലെ വൈകീട്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സന്ദര്‍ശനം നടത്തിയിരുന്നു. മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുമന്ന് ഉറപ്പ് നല്‍കിയാണ് അദ്ദേഹം മടങ്ങിയത്.

Tags: delhi violence