ഡല്‍ഹിയില്‍ നടക്കുന്ന കലാപങ്ങള്‍ ആശങ്കാ ജനകമെന്ന് യുഎസ് മത സ്വതന്ത്ര കമ്മീഷന്‍. പ്രസിണ്ടന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഉണ്ടായ മുസ്ലീംകളെ ലക്ഷ്യം വച്ചുള്ള കലാപത്തെ അപലപിക്കുന്നു. മുസ്ലീം വിഭാഗത്തെ സംരക്ഷിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണെമെന്നും ടോണി പെര്‍കിന്‍സ് ആവശ്യപ്പെട്ടു.
നേരത്തെ യു എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റഫാനി ദുജാറിക് ഡല്‍ഹിയിലെ സംഭവം ദുഖകരമെന്ന് വ്യക്തമാക്കിയിരുന്നു.
27 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഡല്‍ഹി ഗേറ്റിന് സമീപത്തെ ലോക്നായക് ജയ് പ്രകാശ് നാരായണ്‍ ആശുപത്രിയിലും ഗുരുതേജ് ബഹാദുര്‍ ആശുപത്രിയിലും ചികിത്സയിലിരുന്ന 25 പേരാണ് ഗുരുതരമായ പരിക്കുകളെ തുടര്‍ന്ന് മരിച്ചത്.
പതിനെട്ട് കേസുകള്‍ രജിസ്ട്രര്‍ ചെയ്തതായും 106 ഓളം പേര്‍ അറസ്റ്റിലാണെന്നും ഡല്‍ഹി പോലിസ് അറിയിച്ചു. കലാപം നിയന്ത്രണവിധേയമാക്കാന്‍ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ കേന്ദ്രസേനയെവിന്യസിപ്പിച്ചിട്ടുണ്ട്.
