കാവിക്കറ മനസ്സില്‍ കൊണ്ടുനടന്ന തനിക്കിനി തമിഴകത്ത് രക്ഷയില്ലെന്ന് മനസ്സിലാക്കിയതുകൊണ്ടാവണം… വിജയ് ദക്ഷിണേന്ത്യയില്‍ മുഴുവന്‍ കത്തിക്കയറുമെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാവാം രജനികാന്ത് ചുവടു മാറ്റിപിടിക്കുകയാണ്…
തീര്‍ത്തും മുഖം രക്ഷിക്കാനുള്ള ശ്രമം.. ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രത്തെയും അമിത്ഷായെയും തള്ളി രംഗത്തെത്തിയിരിക്കുകയാണ് രജനികാന്ത്.. ഡല്‍ഹിയിലെ കലാപത്തിനു കാരണം ഡല്‍ഹി പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയാണെന്ന തുറന്ന പ്രതികരണമാണ് അദ്ദേഹം നടത്തിയത്..രാജ്യതലസ്ഥാനത്ത് അരങ്ങേറുന്ന അക്രമസംഭവങ്ങള്‍ തടയാനായില്ലെങ്കില്‍ കേന്ദ്രത്തിലെ നേതാക്കള്‍ രാജിവെക്കണമെന്നും രജനികാന്ത് പറഞ്ഞു.
അക്രമം ഉരുക്ക് മുഷ്ടി ഉപയോഗിച്ച് നേരിടണമായിരുന്നു, പ്രത്യേകിച്ച് അമേരിക്കന്‍ പ്രസിഡന്റ് രാജ്യം സന്ദര്‍ശിക്കുന്ന സമയത്ത് ഇത്തരമൊരു പ്രശ്നമുണ്ടാകുമ്പോള്‍. പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ മുസ്ലീങ്ങളെ ബാധിക്കുമെങ്കില്‍ അതിനെ അനുകൂലിക്കില്ലെന്നും ഇക്കാര്യത്തില്‍ തന്റെ മുന്‍നിലപാടില്‍ മാറ്റമില്ലെന്നും പോയസ് ഗാര്‍ഡനില്‍ മാധ്യമങ്ങളോട് സംസാരിക്കവെ രജനികാന്ത് പറഞ്ഞു..’കലാപത്തിന് കാരണം കേന്ദ്രസര്‍ക്കാര്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയാണ്. ഇതില്‍ ഞാന്‍ കേന്ദ്രസര്‍ക്കാരിനെയാണ് കുറ്റം പറയുക. അമേരിക്കന്‍ പ്രസിഡന്റിനെ പോലൊരാള്‍ രാജ്യത്ത് സന്ദര്‍ശനം നടത്തുമ്പോള്‍ അവര്‍ കൂടുതല്‍ ശ്രദ്ധിക്കണമായിരുന്നു.
ഇനിയെങ്കിലും അവര്‍ ശ്രദ്ധിക്കുമെന്ന് വിചാരിക്കുന്നു.’..ഇതായിരുന്നു രജനികാന്തിന്റെ പ്രസ്താവന…സമാധാനപരമായ പ്രതിഷേധം സ്വീകരാര്യമാണ് പക്ഷെ അക്രമാസക്തമാകാന്‍ അനുവദിക്കരുത്. സിഎഎ ഇന്ത്യയിലെ മുസ്ലീങ്ങളെ ബാധിക്കില്ലെന്നാണ് കേന്ദ്രം പറയുന്നത്..മറിച്ചാണെങ്കില്‍ ഞാന്‍ മുസ്ലിങ്ങളോടൊപ്പമാണ്. അക്രമം ഉരുക്ക് മുഷ്ടി ഉപയോഗിച്ച് നേരിടണം. അതിന് സാധിച്ചില്ലെങ്കില്‍ രാജി വെച്ച് പുറത്തുപോകണമെന്നും രജനികാന്ത് പറഞ്ഞു…ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളെ നിയന്ത്രിക്കാന്‍ സാമുദായിക വികാരം ഉപയോഗിക്കുന്നതായും രജനികാന്ത് പറഞ്ഞു. പാര്‍ട്ടിയുടെ പേരെടുത്ത് പറയാതെയായിരുന്നു രജനികാന്തിന്റെ പ്രസ്താവന. ഇങ്ങനെ ചെയ്യുന്നത് ശരിയല്ല, കേന്ദ്രത്തിന് ഇപ്പോള്‍ ഇത് തടയാന്‍ സാധിച്ചില്ലെങ്കില്‍ ഭാവിയില്‍ അത് വലിയ പ്രശ്നമായി മാറും. പ്രതിഷേധം ഒന്നും മാറ്റാന്‍ പോകുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്.
ഇത് എന്റെ അഭിപ്രായമാണ്. ഉടന്‍ തന്നെ അവര്‍ പറയും ഞാന്‍ പിന്തുണയ്ക്കുന്നതും ബന്ധമുള്ളതും ബിജെപിയുമായാണെന്ന്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയനിരീക്ഷകര്‍ പോലും ഇത് പറയുന്നത് മോശമായാണ് തോന്നുന്നതെന്നും രജനികാന്ത് പറഞ്ഞു..രജനികാന്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതികരണവുമായി കമല്‍ ഹാസനും രംഗത്തെത്തിയിട്ടുണ്ട്. തന്റെ സഹപ്രവര്‍ത്തകന്‍ ശരിയായ വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെന്നാണ് കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്തത്. ഇത് ശരിയായ വഴിയാണ്, സംസ്ഥാനം മുഴുവര്‍ ഈ വഴിയാണ് സ്വീകരിക്കുന്നതെന്നും കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു.
യഥാര്‍ത്ഥത്തില്‍ രജനികാന്തിന്റെ പ്രസ്താവന ജനങ്ങള്‍ക്ക് മുന്‍പില്‍ കരിപുരണ്ട തന്റെ മുഖം തേച്ച് മിനുക്കാനുള്ള തത്രപ്പാടിന്റെ ഭാഗമാണ്..വിജയുടെ രാഷ്ട്രീയനിലപാടുകളും അടുത്തിടെയുണ്ടായ സംഭവവികാസങ്ങളുമെല്ലാം വിജയുടെ ജനസമ്മിതി ഇരട്ടിയാക്കി എന്ന് മനസ്സിലാക്കികൊണ്ടുള്ള ഒരു തകിടം മറിച്ചിലായെ ഇതിനെ കാണാന്‍ കഴിയു..
ബിജെപിയുടെ കൂടെ നിന്ന് പണി വാങ്ങിയ മറ്റൊരു ഇര…വിജയെ കഴിഞ്ഞ മാസമാണ് ആദായനികുതി വകുപ്പ് സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന ആരോപണത്തെ തുടര്‍ന്ന് ചോദ്യം ചെയ്യുന്നതും പിന്നീട് വിട്ടയക്കുന്നതും…അതിനുമുന്‍പ് കേന്ദ്രത്തിനു അനുകൂലമായ നിലപാടെടുത്ത രജനികാന്തിന്റെ മേല്‍ ചുമത്തപ്പെട്ട കേസുകളെല്ലാം പിന്‍വലിക്കുകയും ചെയ്തിരുന്നു…ഇതോടെയാണ് ദക്ഷിനേദ്യ ഒന്നാകെ രജനിയെ തള്ളിപ്പറയുന്നതും വിജയുടെ ജനസമ്മത്തി കൂടുന്നതും..ഇത് മനസ്സിലാക്കിയതുകൊണ്ടാവണം തക്കം പാത്തിരുന്ന് രജനികാന്തിപ്പോള്‍ മറുകണ്ടം ചാടിയതും…ഏതായാലും ബിജെപിക്കുള്ള പിന്തുണ ചുരുങ്ങി ചുരുങ്ങി ഇല്ലാതാവാകുയാണ്..
