അമേരിക്കന്‍ പ്രസിണ്ടന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് 200 വെന്റിലേറ്ററുകള്‍ നല്‍കുമെന്ന വാര്‍ത്ത പ്രധാമന്ത്രിയും കേന്ദ്രസര്‍ക്കാരും വന്‍ ആഘോഷമാക്കിയിരുന്നു. മോദിയുടെ ഏറ്റവുമടുത്ത സുഹൃത്തായ ട്രംപ് ഇന്ത്യയെ കയ്യഴിഞ്ഞ് സഹായിക്കുകയാണെന്നും മോദിയുടെ വിജയമാണെന്നുമൊക്കെ മോദി ഭക്തകര്‍ പ്രചരിപ്പിച്ചിരുന്നു. അമേരിക്കന്‍ പ്രസിണ്ടന്റിന് നന്ദിപറഞ്ഞ് മോദി വളരെ ആവേശത്തോടെ ട്വീറ്റ് ചെയ്യുകയും ചെയ്തു.. എന്നാല്‍ അമേരിക്കന്‍ മെഡിക്കല്‍ കമ്പനികള്‍ക്ക് കച്ചവടമുണ്ടാക്കികൊടുക്കുന്ന ഒരു ട തടിപ്പ് പരിപാടിമാത്രമാണിതെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ട്രംപ് സൗജന്യമായി 200 മൊബൈല്‍ വെന്റിലേറ്ററുകള്‍ അയക്കുമെന്നാണ് പ്രചരിപ്പിച്ചതെങ്കിലും ഇതിന്റെ പണവും ഇന്ത്യകൊടുത്തുവെന്നാണ് വാര്‍ത്തകള്‍.
ഓരോ വെന്റിലേറ്ററിനും 10 ലക്ഷം രൂപ വീതം നല്‍കണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഈ മാസം അവസാനത്തോടെ ഇവ രാജ്യത്തെത്തുമെന്നാണ് കരുതുന്നത്. ഓണത്തിനിടയില്‍ പുട്ടുകച്ചവടമെന്നതുപോലെ, കൊറോണക്കാലത്ത് സഹായമെന്ന പേരില്‍ മെഡിക്കല്‍ കമ്പനികള്‍ക്ക് കച്ചവടമൊപ്പിച്ചുകൊടുക്കുകയാണ് ട്രംപ് എന്നതാണ് വാസ്തവം.
200 വെന്റിലേറ്ററുകള്‍ക്കായി രണ്ടു കോടിയാണ് ഇന്ത്യ നല്‍കേണ്ടത്. കടത്തുകൂലി വേറെയും.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വളരെയടുത്ത ബന്ധത്തിന്റെ നിദര്‍ശനമായാണ് ഈ സഹായത്തെ ട്രംപ് വിശദീകരിച്ചത്. ഹൈഡ്രോക്ലോറോക്വിന്‍ ഗുളികകള്‍ എത്തിച്ചുകൊടുത്തതിന്റെ നന്ദിപ്രകടനമായും പലരും വ്യാഖ്യാനിച്ചു.
