കോവിഡിനെ പ്രതിരോധിക്കാന്‍ രാജ്യം അടച്ചിടണമെന്നും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിനെ ഉപദേശിച്ച സാംക്രമിക രോഗ വിദഗ്ധന്‍ ഡോ. ആന്തണി ഫൗചിക്ക് നേരെ ഭീഷണി. ട്രംപിനെ വിമർശിച്ചതാണ് റിപ്പബ്ലിക്കൻ ആരാധകർക്ക് പ്രശ്നമായത്.
ഫൗചിക്കുനേരെ വിവിധ തരത്തിലുള്ള ഭീഷണികളാണ് വരുന്നത്. ഇതേത്തുടർന്ന് അദ്ദേഹത്തിൻ്റെ സുരക്ഷ വർധിപ്പിച്ചു. സാമൂഹിക അകലം പാലിക്കൽ നിർബന്ധമാക്കണമെന്നും എല്ലാവരും വീടുകളിൽ തന്നെയിരിക്കണമെന്നുമുള്ള ഫൗചിയുടെ നിർദേശങ്ങൾ അമേരിക്ക നടപ്പിലാക്കിയിരുന്നു.
പ്രസിഡന്റ് ട്രംപിന്റെ തെറ്റായ പ്രസ്താവനകളെ തിരുത്തുന്ന അപൂര്‍വം ചില ഉദ്യോഗസ്ഥരിൽ ഒരാളുമാണ് ഫൗചി. സാമൂഹിക അകലം പാലിക്കുന്നതിനുള്ള മാർഗനിർദേശങ്ങളുടെ കാലാവധി നീട്ടാൻ ട്രംപിനെ നിർബന്ധിതമാക്കിയത് ഫൗചിയുടെയും വൈറ്റ് ഹൗസ് ടാസ്ക് ഫോഴ്സ് കോഓർഡിനേറ്റർ ഡെബോറ ബിർക്സിന്റെയും സ്വാധീനമാണ്. ഇരുവരും ചേർന്ന് അമേരിക്ക നേരിടുന്ന വലിയ വിപത്തിന്റെ പ്രത്യാഘാതങ്ങൾ ട്രംപിനെ മനസ്സിലാക്കിപ്പിക്കുകയായിരുന്നു.
