അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഇന്ത്യാ സന്ദർശനം വിവാദങ്ങളാലും മറ്റു ചർച്ചാ വിഷയങ്ങളാലും എവിടെയും നിറഞ്ഞ് നിൽക്കുകയാണ്. ട്രംപിനെ വരവേൽക്കാൻ ഒരു ലക്ഷം പേരെ അണിനിരത്താനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. എഴുപത് ലക്ഷം പേരെത്തുമെന്നാണ് ട്രംപ് അവകാശപ്പെട്ടിരുന്നത്.
എന്നാൽ കൊട്ടിഘോഷിച്ച് നടത്തുന്ന ഈ സന്ദർശത്തിൽ കാര്യമായ ലാഭമൊന്നും ഇന്ത്യക്ക് ഉണ്ടാകില്ലെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. കൂടാതെ മോദി സർക്കാരിൻ്റെ പല നടപടികൾക്കെതിരെയും ട്രംപ് സംസാരിക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
സന്ദര്‍ശനവേളയില്‍ പ്രസിഡൻ്റ് ട്രംപ് മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉന്നയിക്കുമെന്നാണ് അമേരികക്യിൽ നിന്നും പുറത്തുവരുന്ന സൂചന. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യം അഭിമാനകരമാണെന്നും അത് ഉയര്‍ത്തിപ്പിടിക്കുമെന്നാണ് പ്രതീക്ഷയെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
സന്ദർശനത്തിന് മുന്നോടിയായി വൈറ്റ് ഹൌസിൻ്റെ പ്രതികരണം ഇങ്ങനെയാണ്. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തോടും അതിന്റെ ഭരണഘടനാ സ്ഥാപനങ്ങളോടും വലിയ ബഹുമാനമുണ്ടെന്നും ഈ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നത് തുടരുമെന്നും ഉന്നത ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
ഇത്തരത്തിൽ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് പൗരത്വനിയമ ഭേദഗതി വിഷയവും ട്രംപ് ഉന്നയിച്ചേക്കും എന്നാണ് സൂചന. പൗരത്വനിയമ ഭേദഗതി വിഷയം ഇന്ത്യാ സന്ദര്‍ശനവേളയില്‍ ഉന്നയിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, നിങ്ങള്‍ ഉന്നയിച്ച ചില പ്രശ്‌നങ്ങളില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രസിഡൻ്റ് ഇക്കാര്യം ഉന്നയിക്കുമെന്നാണ് കരുതുന്നതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജനാധിപത്യ മൂല്യങ്ങളും മതന്യൂനപക്ഷങ്ങളോടുള്ള ബഹുമാനവും ഉയര്‍ത്തിക്കാണിക്കുന്ന കാര്യത്തില്‍ ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
