ട്രംപിൻ്റെ ഉത്തരവിനെതിരെ നിയമ നടപടിക്ക് ടിക്ടോക്; അടുത്ത ആഴ്ച കേസ് ഫയൽ ചെയ്യും

അമേരിക്കയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ടിക്ടോക്. ടിക്ടോക് കമ്പനി ബൈറ്റ് ഡാന്സുമായുള്ള എല്ലാ ഇടപാടുകളും 45 ദിവസത്തിനുള്ളില്‍ അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്ന ഉത്തരവില്‍ ട്രംപ് ഒപ്പ് വെച്ചിരുന്നു ഇതിനെതിരെയാണ് നിയമ നടപടി സ്വീകരിക്കുന്നത്.

ദേശ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആരോപിച്ച് വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോകിനെതിരെ അമേരിക്ക രംഗത്ത് വന്നത്. ഫെഡറല്‍ ജീവനക്കാരുടെ വിവരങ്ങള്‍ ചോര്‍ത്താനും രാജ്യത്തിനെതിരെയുള്ള ഗൂഡാലോചനയ്ക്കുമായി ടിക് ടോകിനെ ചൈന ഉപയോഗിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ആരോപിച്ചിരുന്നു.

അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം വഷളായതിനെ തുടര്‍ന്നാണ്‌ ട്രംപ് ടിക് ടോകിനെ ലക്‌ഷ്യം വെച്ച് നീക്കം തുടങ്ങിയത്. ടിക്ടോക് കമ്പനി ബൈറ്റ് ഡാന്സുമായുള്ള എല്ലാ ഇടപാടുകളും 45 ദിവസത്തിനുള്ളില്‍ അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്ന ഉത്തരവില്‍ ട്രംപ് ഒപ്പ് വെച്ചു.

ഈ ഉത്തരവിനെതിരെയാണ് ടിക് ടോക് നിയമ നടപടിക്കൊരുങ്ങുന്നത്. ഇതിനായുള്ള നിയമ വശം ടിക് ടോക് പരിശോധിക്കുകയാണ്. അടുത്ത ആഴ്ച്ച ടിക്ടോക് കേസ് ഫയല്‍ ചെയ്യുമെന്നാണ് വിവരം. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന ആരോപണം ടിക് ടോക് ആവര്‍ത്തിച്ച് നിഷേധിച്ചിട്ടുണ്ട്.

Vinkmag ad

Read Previous

ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് പാകിസ്ഥാന്റെ വെളിപ്പെടുത്തല്‍

Read Next

സ്വപ്നയും ശിവശങ്കറും ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന സംശയവുമായി ജനയുഗം

Leave a Reply

Most Popular