ട്രംപിനായി പൊടിക്കുന്നത് കോടികൾ; മൂന്ന് മണിക്കൂറിന് 85 കോടി; പ്രതിഷേധവുമായി സാമൂഹ്യപ്രവർത്തകരും അധ്യാപകരും

അമേരിക്കൻ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപിൻ്റെ ആദ്യ ഇന്ത്യാ സന്ദർശനം ഉത്സവ പ്രതീതി സൃഷ്ടിച്ച് വലിയ സംഭവമാക്കുന്നതിനെതിരെ സാമൂഹ്യ പ്രവർത്തകർ അടക്കമുള്ളവർ രംഗത്തെത്തി. ചേരികൾ മറച്ചും വൻ തുക ചെലഴിച്ചും പരിപാടി സംഘടിപ്പിക്കുന്നതാണ് വിമർശനത്തിന് ഇടയാക്കിരിക്കുന്നത്.

അഹമ്മദാബാദിൽ മാത്രം ട്രംപിനായി 85 കോടി രൂപയോളമാണ് ചെലവിടുന്നത്. മൂന്ന് മണിക്കൂർ നേരം മാത്രമാണ് പ്രസിഡൻ്റെ അഹമ്മദാബാദിൽ ചെലവഴിക്കുന്നത്. നമസ്തേ ട്രംപ് അടക്കമുള്ള പരിപാടികൾക്കായാണ് കോടികൾ ഒഴുകുന്നത്. ഈ പരിപാടി പരിപാടി സർവാധിപത്യ രാഷ്ട്രീയത്തിന്റെ ഘോഷമാണെന്ന് വിമർശിച്ച് തുറന്ന് കത്തെഴുതിയിരിക്കുകയാണ് 160 സാമൂഹികപ്രവർത്തകരും വിദ്യാഭ്യാസവിദഗ്ധരും ഉൾപ്പെട്ട സംഘം.

ട്രംപിനായി ചെലവിടുന്ന തുക സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിനുള്ള വാർഷിക ബജറ്റ് വിഹിതത്തിന്റെ ഒന്നരയിരട്ടി വരുമെന്നതാണ് സാമൂഹ്യപ്രവർത്തകരെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഇന്ത്യക്ക് വലിയ നേട്ടമൊന്നും ഉണ്ടാക്കാത്ത ഈ പരിപാടിയിലൂടെ അടുത്ത പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് മാത്രമാണ് ട്രംപ് ലക്ഷ്യമിടുന്നത്.

ഭാര്യ മെലനിയയും മകൾ ഇവാൻക മരുമകൻ ജാറെദ് കഷ്നറും ഉപദേഷ്ടാക്കളും ഉൾപ്പെടെ 12 അംഗ യുഎസ് സംഘമാണ് ട്രംപിനെ അനുഗമിക്കുന്നത്. നമസ്തേ ട്രംപ് പരിപാടി നടക്കുന്ന മൊട്ടേര സ്റ്റേഡിയത്തിലെ സുരക്ഷ ഇന്നലെ മുതൽ യുഎസ് സംഘം ഏറ്റെടുത്തു. ട്രംപ് സന്ദർശനം കണക്കിലെടുത്ത് നഗരത്തിൽ സ്കൂളുകൾക്കും ഓഫിസുകൾക്കും ഇന്ന് അവധിയാണ്. റോഡ് ഷോയ്ക്കായി പാതയോരങ്ങളിലും സമ്മേളനത്തിനായി സ്റ്റേഡിയത്തിലും ആളുകളെ നിറയ്ക്കേണ്ട ചുമതല സംസ്ഥാന സർക്കാരിനും ബിജെപി ഗുജറാത്ത് ഘടകത്തിനുമാണ് നൽകിയിരിക്കുന്നത്.

വർഷാവസാനം പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, യുഎസിലെ ഗുജറാത്തി സമൂഹത്തെ ഒപ്പം നിർത്താൻ കൂടി ലക്ഷ്യമിട്ടാണു സന്ദർശനത്തിന്റെ തുടക്കം അഹമ്മദാബാദിലാക്കാൻ ട്രംപ് തീരുമാനിച്ചത്. ലോകത്തിലെ വലിയ ജനാധിപത്യ രാജ്യത്ത് തനിക്കുള്ള സ്വാധീനം കാണിച്ച് അമേരിക്കയിലെ വോട്ടർമാരെ ഭ്രമത്തിലാക്കുക എന്നതും ലക്ഷ്യമാണ്. ട്രംപിന് ഇത് ഒരു ട്രം കാർഡാണെന്ന വിമർശനം ഉയരുന്നു.

Vinkmag ad

Read Previous

പൗരത്വ സമരം: ഡൽഹിയിൽ പ്രതിഷേധിക്കുന്നവരുടെ നേരെ ബിജെപി പ്രവർത്തകരുടെ കല്ലേറ്; പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു

Read Next

ആക്രമണത്തിന് ആഹ്വാനം ചെയ്തത് ബിജെപി നേതാവ് കപിൽ മിശ്ര; സംഭവത്തിനെതിരെ പോലീസിൽ പരാതി

Leave a Reply

Most Popular