ടോവിനോ തോമസിൻ്റെ സിനിമയുടെ സെറ്റ് ഹിന്ദുത്വ തീവ്രവാദികൾ തകർത്തു; ഉത്തരവാദിത്വം ഏറ്റെടുത്ത് രാഷ്ട്രീയ ബജ്‌റംഗദളിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

ടോവിനോ തോമസിൻ്റെ ചിത്രീകരണം നടക്കുന്ന പുതിയ ചിത്രത്തിനായി ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച സെറ്റ് സംഘപരിവാർ പ്രവർത്തകർ തകർത്തു. ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നല്‍ മുരളി’ എന്ന സിനിമയുടെ സെറ്റാണ് രാഷ്ട്രീയ ബജ്‌റംഗദള്‍ പ്രവർത്തകർ പൊളിച്ചി നീക്കിയത്.

എഎച്ച്‌പി ജനറല്‍ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഹരി പാലോട് എന്ന വ്യക്തി അക്രമപ്രവർത്തനത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടു. മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ക്രിസ്‌ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ചത്.

‘കാലടി മണപ്പുറത്ത് മഹാദേവൻ്റെ മുന്നില്‍,ഇത്തരത്തിൽ ഒന്ന് കെട്ടിയപ്പോൾ ഞങ്ങള്‍ പറഞ്ഞതാണ്,പാടില്ല എന്ന്,പരാതികൾ നൽകിയിരുന്നു.യാജിച്ച് ശീലം ഇല്ല.ഞങ്ങള്‍ പൊളിച്ച് കളയാൻ തീരുമാനിച്ചു.സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം.സേവാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകർക്കും,മാതൃകയായി പ്രവർത്തകർക്ക് ഒപ്പം നേതൃത്വം നൽകിയ രാഷ്ട്രീയ ബജ്റംഗദൾ എറണാകുളം വിഭാഗ് പ്രസിഡൻ്റ് മലയാറ്റൂർ രതീഷിനും അഭിനന്ദനങ്ങൾ.മഹാദേവൻ അനുഗ്രഹിക്കട്ടെ
ഹരി പാലോട്
ജനറൽ സെക്രട്ടറി
AHPകേരളം
94 00 86 00 04′.

എന്നായിരുന്നു ഹരി പാലോടിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്.

അതേ സമയം സംഭവം ദൗര്‍ഭാഗ്യകരമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന പ്രതികരിച്ചു. നിര്‍മ്മാതാക്കളുടെ സംഘടനയുമായി ആലോചിച്ച് കൂടുതല്‍ നടപടികള്‍ എടുക്കും എന്നാണ് സിനിമയുടെ നിര്‍മ്മാതാവും പ്രതികരിച്ചത്. അതേ സമയം സെറ്റ് പൊളിച്ച നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

ലക്ഷങ്ങള്‍ മുടക്കി കഴിഞ്ഞ മാര്‍ച്ചിലാണ് മനോഹരമായ സെറ്റ് നിര്‍മ്മിച്ചത്. എന്നാല്‍ കൊവിഡ് 19 ലോക്ക് ഡൗണ്‍ കാരണം ഷൂട്ടിംഗ് നീളുകയായിരുന്നു. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. തമിഴ് താരം ഗുരു സോമസുന്ദരം, അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

Vinkmag ad

Read Previous

ഉംപൂന്‍ ചുഴലിക്കാറ്റ്: പശ്ചിമബംഗാളിന് ആയിരം കോടിയുടെ മുന്‍കൂര്‍ ധനസഹായം; രക്ഷാപ്രവര്‍ത്തനത്തിന് സൈന്യ

Read Next

ബെവ്ക്യു ആപ്പ് റെഡി; ഉടൻ പ്ലേ സ്റ്റോറിൽ; മദ്യ വിൽപ്പനയ്ക്കുള്ള നടപടികൾ തുടങ്ങി

Leave a Reply

Most Popular