ടിറ്ററില്‍ മോദിയേയും രാഷ്ട്രപതിയേയും വൈറ്റ് അണ്‍ഫോളോ ചെയ്തു

അമേരിക്കന്‍ പ്രസിണ്ടന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് കഴിഞ്ഞ ദിവസം മുതല്‍ ട്വിറ്ററില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയെ ഫോളോ ചെയ്യുന്നത് അവസാനിപ്പിച്ചു. നേരത്തെ മോദിയെ വൈറ്റ് ഹൗസ് ഫോളോ ചെയ്തത് വന്‍ വാര്‍ത്തയായിരുന്നു. വൈറ്റ് ഹൗസ് ട്വിറ്ററില്‍ പിന്തുടരുന്ന ഏകലോകനേതാവും മോദിയായിരുന്നു. മൂന്നാഴ്ക്കുള്ളില്‍ തന്നെ മോദിയെ അണ്‍ഫോളോ ചെയ്യാനുള്ള കാരണം ഇതുവരെ വൈറ്റ് ഹൗസ് വ്യക്തമാക്കിയട്ടില്ല. അപൂര്‍വ്വമായി മാത്രമാണ് ലോക നേതാക്കളെ വൈറ്റ് ഹൗസ് ഫോളോ ചെയ്യാറുള്ളു.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് കൂടാതെ സ്വകാര്യ അക്കൗണ്ടും ഇന്ത്യയിലെ യുഎസ് എംബസി, യുഎസിലെ ഇന്ത്യന്‍ എംബസി, രാഷ്ട്രപതിയുടെ ഔദ്യോഗിക പേജ് എന്നിവയും വൈറ്റ്ഹൗസ് ഇപ്പോള്‍ അണ്‍ഫോളോ ചെയ്തിരിക്കുകയാണ്.

കഴിഞ്ഞദിവസം അന്താരാഷ്ട്ര മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡം ഇന്ത്യയ്ക്കെതിരെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇന്ത്യയില്‍ മതസ്വാതന്ത്ര്യ ലംഘനം വര്‍ധിച്ചെന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ വഴിവച്ചുകൊടുത്തെന്നും അതിക്രമത്തിന് സഹായകമായ വിദ്വേഷ പ്രസംഗങ്ങള്‍ തുടര്‍ന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച രാത്രിയോടെ ഇന്ത്യയുമായി ബന്ധപ്പെട്ട എല്ലാ ട്വിറ്റര്‍ അക്കൗണ്ടുകളും വൈറ്റ് ഹൗസ് അണ്‍ഫോളോ ചെയ്തത്.

ഏപ്രില്‍ 10 നാണ് വൈറ്റ് ഹൗസ് ഇവയെ ഫോളോ ചെയ്തത്. കോവിഡ് ചികിത്സയ്ക്ക് മരുന്നു നല്‍കണമെന്ന യുഎസിന്റെ ആവശ്യം ഇന്ത്യ പരിഗണിച്ചതിനു പിന്നാലെയാണ് വൈറ്റ്ഹൗസ് മോദിയുടെ അക്കൗണ്ട് ഫോളോ ചെയ്യാന്‍ തുടങ്ങിയത്.

Vinkmag ad

Read Previous

ലോക്ക്ഡൗൺ ഫലംകാണുന്നെന്ന് കേന്ദ്രം; രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുന്നു

Read Next

പ്രവാസികളെ തിരികെ എത്തിക്കുന്നത് രണ്ട് ഘട്ടമായി; ആദ്യം എത്തുന്നത് താഴെപറയുന്ന രാജ്യങ്ങളിലുള്ളവർ

Leave a Reply

Most Popular